BREAKING NEWSKERALALATEST

പേനയെറിഞ്ഞു, കുട്ടിയുടെ കണ്ണില്‍ തറച്ചുകയറി കാഴ്ച നഷ്ടപ്പെട്ടു; അധ്യാപികയ്ക്ക് കഠിനതടവ്

തിരുവനന്തപുരം: പഠിപ്പിക്കുന്നത് ശ്രദ്ധിക്കാതിരുന്ന മൂന്നാംക്‌ളാസുകാരന്റെ നേരെ പേന വലിച്ചെറിഞ്ഞ് കാഴ്ച നഷ്ടപ്പെടുത്തിയ അധ്യാപികയ്ക് ഒരുവര്‍ഷം കഠിനതടവും മൂന്നുലക്ഷം പിഴയും. പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നുമാസം അധിക തടവ് അനുഭവിക്കണം. പോക്‌സോ കോടതി ജഡ്ജി കെ.വി. രജനീഷിന്റേതാണ് ഉത്തരവ്.
മലയിന്‍കീഴ് കണ്ടല ഗവണ്‍മെന്റ് സ്‌കൂളിലെ അധ്യാപികയും തൂങ്ങാംപാറ സ്വദേശിനിയുമായ ഷെരീഫാ ഷാജഹാനെയാണ് ശിക്ഷിച്ചത്. ക്ലാസില്‍ മറ്റു കുട്ടികളുമായി സംസാരിക്കുന്നതുകണ്ട് വലിച്ചെറിഞ്ഞ ബോള്‍പേന എട്ടുവയസ്സുകാരന്റെ ഇടതുകണ്ണില്‍ തുളച്ചുകയറിയാണ് കാഴ്ച പൂര്‍ണമായും നഷ്ടമായത്. മൂന്നു ശസ്ത്രക്രിയ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. 2005 ജനുവരി 18 നായിരുന്നു സംഭവം. അധ്യാപികയെ ആറുമാസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. വീണ്ടും ആ സ്‌കൂളില്‍ത്തന്നെ നിയമിച്ചു.
പ്രോസിക്യൂഷനുവേണ്ടി കാട്ടായിക്കോണം ജെ.കെ. അജിത്ത് പ്രസാദ് ഹാജരായി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker