BREAKING NEWSKERALALATEST

”പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും” യു. പ്രതിഭയുടെ പോസ്റ്റുകള്‍ അപ്രത്യക്ഷമാകുന്നു; രണ്ടു മണിക്കൂറിനിടെ രണ്ടു തവണ

തിരുവനന്തപുരം: കായംകുളം എം.എല്‍.എ യു. പ്രതിഭ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ രണ്ടു മണിക്കൂറിനിടെ അപ്രത്യക്ഷമായത് രണ്ടു തവണ. പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും എന്നതായിരുന്നു ആദ്യ പോസ്റ്റ്. ഇത് ചര്‍ച്ചയായതിനു പിന്നാലെ അപ്രത്യക്ഷമായി. തുടര്‍ന്ന് ഫേസ്ബുക്ക് അക്കൗണ്ട് മറ്റാരോ ഹാക്ക് ചെയ്‌തെന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. അതും മിനിട്ടുകള്‍ക്കുള്ളില്‍ അപ്രത്യക്ഷമായി.
തന്റെ ഫേസ്ബുക്ക് പേജ് ആരോ ഹാക്ക് ചെയ്തതെന്നും മറ്റു അനാവശ്യ ചര്‍ച്ചകളിലേക്ക് കൊണ്ടുപോകരുതെന്നുമാണ് രണ്ടാമത്തെ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ പോസ്റ്റിനു താഴെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് തെളിയിക്കാമെന്ന വെല്ലുവിളിയുമായി ഒട്ടേറെപ്പേര്‍ രംഗത്തെത്തി. ഇതോടെ ഈ പോസ്റ്റും ഫേസ്ബുക്കില്‍ നിന്ന് അപ്രതീക്ഷമാകുകയായിരുന്നു.
മന്ത്രി ജി. സുധാകരനെ പിന്തുണക്കുന്നവരുടെ കൂടെയാണ് പ്രതിഭ എന്നുള്ളത് കൊണ്ട് തെരഞ്ഞെടുപ്പില്‍ പ്രതിഭയ്ക്ക് എതിരേ സുധാകര വിരുദ്ധ പക്ഷം പ്രവര്‍ത്തിച്ചു എന്ന രീതിയില്‍ മണ്ഡലത്തിനുള്ളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമാണ് ആരിഫ് പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി അരിത ബാബുവിനെതിരെ നടത്തിയ തരംതാഴ്ന്ന പ്രസ്താവന യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് പാര്‍ട്ടിയുടെ താഴെതട്ടിലുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വിലയിരുത്തല്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker