BREAKINGNATIONAL

പൊതുസ്ഥലത്തെ ഡിജിറ്റല്‍ പരസ്യ ബോര്‍ഡില്‍ അശ്ലീല വീഡിയോ; കേസെടുത്ത് പോലീസ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൊതുസ്ഥലത്തുള്ള ഡിജിറ്റല്‍ പരസ്യ ബോര്‍ഡില്‍ അശ്ലീല വീഡിയോ. ഡല്‍ഹിയിലെ കോണാട്ട് പ്ലേസിലെ എച്ച് ബ്ലോക്കിലെ എല്‍.ഇ.ഡി. പരസ്യ ബോര്‍ഡില്‍ വ്യാഴാഴ്ച രാത്രിയാണ് അശ്ലീല വീഡിയോ പ്രദര്‍ശിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു.
ഏതാനും സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പരസ്യ ബോര്‍ഡില്‍ ദൃശ്യമായത്. ബന്ധപ്പെട്ട അധികൃതരുടെ സഹായത്തോടെ ഇത് പിന്നീട് നീക്കം ചെയ്തുവെന്ന് പോലീസ് അറിയിച്ചു. ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.ന്യൂഡല്‍ഹിയുടെ ഹൃദയഭാഗത്തുള്ള ചരിത്രപ്രാധാന്യമുള്ള വ്യാപാരകേന്ദ്രമാണ് കോണാട്ട് പ്ലേസ്. രാജീവ് ചൗക്ക് എന്നാണ് കോണാട്ട് പ്ലേസ് ഔദ്യോഗികമായി അറിയപ്പെടുന്നത്.

Related Articles

Back to top button