BREAKINGKERALA
Trending

പൊലീസുകാര്‍ക്കെതിരായ വീട്ടമ്മയുടെ പീഡന പരാതി: എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തണം; പൊന്നാനി കോടതി ഉത്തരവ്

മലപ്പുറം: പൊലീസുകാര്‍ക്കെതിരായ പൊന്നാനിയിലെ വീട്ടമ്മയുടെ പീഡന പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊന്നാനി മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശം. മലപ്പുറം മുന്‍ എസ്.പി സുജിത് ദാസുള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ചെന്ന പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊന്നാനി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. പീഡന പരാതിയില്‍ നടപടി വൈകുന്നതിനെത്തുടര്‍ന്ന് വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊന്നാനി മജിസ്ട്രേറ്റ് കോടതി വിഷയത്തില്‍ പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ബലാത്സംഗ പരാതിയില്‍ എസ്.പി. സുജിത് ദാസുള്‍പ്പെടെയുള്ള ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവ്. കഴിഞ്ഞ ദിവസം വീട്ടമ്മയുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, നേരിട്ട് അന്വേഷണത്തിന് ഉത്തരവിടുന്നില്ലെന്നും എന്നാല്‍ പൊന്നാനി മജിസ്‌ട്രേറ്റ് കോടതി ബലാല്‍സംഗ പരാതിയില്‍ന്മേല്‍ പത്ത് ദിവസത്തിനുള്ളില്‍ അന്വേഷണ ഉത്തരവിറക്കണമെന്നും നിര്‍ദേശം നല്‍കുകയായിരുന്നു. അന്വേഷണം വേണമെന്ന് മജിസ്‌ട്രേറ്റും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതും കൂടി പരിഗണിച്ചായിരുന്നു ഹൈക്കോടതി നിര്‍ദേശം. സി.ഐയ്‌ക്കെതിരായ ബലാത്സംഗ പരാതിയില്‍ ഇത്രയും വര്‍ഷവും നടപടിയെടുക്കാതിരുന്നത് ഞെട്ടിപ്പിക്കുന്നതെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

Related Articles

Back to top button