BREAKINGKERALA
Trending

പൊലീസ് തലപ്പത്ത് അഴിച്ചുപണി; എസ് ശശിധരനെ വിജിലന്‍സിലേക്ക് മാറ്റി; സിഎച്ച് നാഗരാജു ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ചുപണി. മലപ്പുറം എസ്പി എസ് ശശിധരനെ വിജിലന്‍സിലേക്ക് മാറ്റി. മൂന്ന് ജില്ലകളുടെ ചുമതലയില്‍ കൊച്ചിയില്‍ നിയമനം. സി എച്ച് നാഗരാജുവിനെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി നിയമിച്ചു. എ അക്ബര്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്തേക്കില്ലെന്നു അറിയിച്ചിരുന്നു. തുടര്‍ന്നാണ് സിഎച്ച് നാഗരാജുവിനെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി നിയമിച്ചത്. എ അക്ബറിനു എറണാകുളം ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി.
എസ് ശ്യാം സുന്ദറിനെ സൗത്ത് സോണ്‍ ഐ.ജിയായി നിയമിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ആയിരുന്നു ശ്യാം സുന്ദര്‍. ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ഡിഐജി ആയിരുന്ന പുട്ട വിമലാദിത്യ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ആയി നിയമിച്ചു. തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസിന് എറണാകുളം റേഞ്ച് ഡിഐജിയുടെ അധികചുമതല നല്‍കി. ഹരിശങ്കറിനെ പോലീസ് ആസ്ഥാനത്തെ എഐജിയായി നിയമിച്ചു. ജെ ഹിമെന്ദ്രനാഥിനെ കോട്ടയം ക്രൈം ബ്രാഞ്ച് എസ്പി ആയി മാറ്റി നിയമിച്ചു.
നേരത്തെ മലപ്പുറം പൊലീസില്‍ വന്‍ അഴിച്ച് പണി നടത്തിയിരുന്നു. മലപ്പുറത്തെ ഡിവൈഎസ്പിമാരെ ഉള്‍പ്പെടെയാണ് മാറ്റിയത്. താനൂര്‍ ഡിവൈഎസ്പി ബെന്നിയെ കോഴിക്കോട് റൂറര്‍ ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബെന്നി. മലപ്പുറത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെ എല്ലാം സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. പൊലീസ് ആസ്ഥാന എഐജി വിശ്വനാഥ് മലപ്പുറം എസ്പിയാകും.

Related Articles

Back to top button