KERALALATEST

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; ഒപ്പം താമസിച്ചിരുന്ന യുവാവ് പോലീസ് നിരീക്ഷണത്തില്‍

അഞ്ചല്‍ : തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇടമുളയ്ക്കല്‍ തുമ്പിക്കുന്നില്‍ ഷാന്‍ മന്‍സിലില്‍ ആതിര(28)യാണ് മരിച്ചത്. യുവതിയോടൊപ്പം താമസിച്ചിരുന്ന ഷാനവാസ് (32) പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആതിരയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ ഷാനവാസ് പോലീസ് നിരീക്ഷണത്തിലാണ്.
പോലീസ് പറയുന്നത്: ചൊവ്വാഴ്ച വൈകീട്ട് ഏഴു മണിയോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് ഷാനവാസ് ആതിരയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. ഷാനവാസിനും ഗുരുതരമായി പൊള്ളലേറ്റു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ദേഹത്തു തീ പടര്‍ന്ന് വീട്ടില്‍ ഓടുന്ന ആതിരയെയാണ് കണ്ടത്. ഇരുവരെയും നാട്ടുകാരുടെ സഹായത്തോടെ അഞ്ചല്‍ പോലീസ് ആശുപത്രിയില്‍ എത്തിച്ചു.
ഇരുവരും രണ്ടു വര്‍ഷമായി ഒന്നിച്ചുകഴിയുകയായിരുന്നു. ആറു മാസം പ്രായമുള്ള കുഞ്ഞും ഇവര്‍ക്കുണ്ട്. ആതിരയും ഷാനവാസും നേരത്തേ വേറെ വിവാഹം കഴിച്ചിരുന്നു. അതില്‍ ഇരുവര്‍ക്കും രണ്ടു കുട്ടികള്‍ വീതമുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker