കോഴിക്കോട്: പോക്സോ കേസിലുള്‍പ്പെട്ട നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഒളിവിലെന്ന് പോലീസ്. പരാതിയില്‍ കേസെടുത്തതോടെ നടന്‍ ഒളിവില്‍പ്പോവുകയായിരുന്നുവെന്ന് കസബ പോലീസ് പറഞ്ഞു. താമസസ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പരിശോധിച്ചിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. എവിടെയാണ് ഒളിവിലെന്നതുസംബന്ധിച്ച് ഇതുവരെ ഒരുസൂചനയും ലഭിച്ചില്ലെന്നും പോലീസ് പറഞ്ഞു.
അന്വേഷണം തുടരുന്നതിനിടെ കോഴിക്കോട് പോക്സോ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. എന്നാല്‍, ജൂലായ് 12-ന് ജാമ്യാപേക്ഷ തള്ളി. പിന്നീട് മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ഈ ഹര്‍ജിയില്‍ അടുത്തയാഴ്ചയാണ് വാദംകേള്‍ക്കല്‍.
100 Less than a minute