BREAKING NEWSKERALALATEST

പോക്‌സോ പ്രതിയുടെ കല്ലേറ് : എസ്.ഐക്കും സിവില്‍ പൊലീസ് ഓഫീസര്‍ക്കും പരുക്കേറ്റു

തിരുവനന്തപുരം: വലിയതുറയില്‍ പോക്‌സോ കേസ് പ്രതി പൊലീസുകാരെ കല്ലെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമം. കല്ലേറില്‍ എസ്.ഐക്കും സിവില്‍ പൊലീസ് ഓഫീസര്‍ക്കും പരുക്കേറ്റു. പെണ്‍കുട്ടിയെ കത്തി കാട്ടി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിയായ ഓട്ടോറിക്ഷ ഡ്രൈവറും വലിയതുറ സ്വദേശിയുമായ ജിജോ ബാബുവാണ് (36)പൊലീസിനെ ആക്രമിച്ചത്.തുടര്‍ന്ന് ഇയാളെ സാഹസികമായി പൊലീസ് കീഴടക്കി.
രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പീഡന പരാതി നല്‍കിയത്. തുടര്‍ന്ന് ചെറിയതുറ ഭാഗത്തുവച്ച് പിടികൂടാന്‍ ശ്രമിക്കുകയായിരുന്നു. ആ സമയത്താണ് പ്രതി രക്ഷപ്പെടാന്‍ കല്ലെറിഞ്ഞത്. കല്ലേറില്‍ സിവില്‍ പൊലീസ് ഓഫീസര്‍ വരുണ്‍ഘോഷിന്റെ തലയ്ക്കും എസ്.ഐ അഭിലാഷിന്റെ കാലിനും പരുക്കുപറ്റി. പരിക്കേറ്റിട്ടും രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ തീരത്തുവച്ച് ബലപ്രയോഗത്തിലൂടെ പൊലീസ് കീഴടക്കുകയായിരുന്നു.
പ്രതിയുടെ വീട് പരിശോധിച്ചതില്‍ എം.ഡി.എം.എ അടങ്ങിയ ലഹരി വസ്തുക്കളും കണ്ടെത്തി. ഇയാള്‍ പ്രദേശത്തെ ലഹരി കടത്തിന്റെ കണ്ണിയാണെന്നും കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker