BREAKING NEWSWORLD

‘പോണ്‍ കാണാതെയും സെക്‌സ് ചെയ്യാതെയും യോഗയിലൂടെ രതിമൂര്‍ച്ഛയിലെത്താം’; അവകാശവാദവുമായി യുവതി

എസ്റ്റോണിയ: ലൈംഗികബന്ധം പുലര്‍ത്താതെയും പോണ്‍ വീഡിയോകള്‍ കാണാതയും രതിമൂര്‍ച്ഛയിലെത്താമെന്ന അവകാശവാദവുമായി യോഗ അധ്യാപിക. വടക്കന്‍ യൂറോപ്പിലെ എസ്റ്റോണിയ സ്വദേശിനിയായ കരോലിന്‍ സാര്‍സ്‌കി എന്ന യുവതിയാണ് പുതിയ അവകാശവാദം ഉന്നയിച്ചതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
ലൈംഗികപരമായ ഉത്തേജനമില്ലാതെ ലൈംഗിക സംതൃപ്തി നേടാന്‍ യോഗയിലൂടെ സാധിക്കുമെന്ന് 33കാരിയായ കരോലിന്‍ പറഞ്ഞു. വര്‍ഷങ്ങളായി തുടരുന്ന യോഗ രീതികളിലൂടെയും താന്ത്രിക പരിശീലനത്തിലൂടെയുമാണ് സെക്‌സ് ഇല്ലാതെ രതിമൂര്‍ച്ഛ നേടാമെന്ന് മനസിലാക്കാനായത്. യാതൊരു രീതിയിലുമുള്ള ഉത്തേജനവുമില്ലാതെ രതിമൂര്‍ച്ഛ അനുഭവിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട്. ഈ അവസ്ഥ കൈവരിക്കാന്‍ എല്ലാ സ്ത്രീകള്‍ക്കും സാധിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.
യുവതിയുടെ അവകാശവാദം വാര്‍ത്തകളില്‍ നിറയുകയും അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തുവരികയും ചെയ്തതോടെ ശാസ്ത്രജ്ഞര്‍ കരോലിനെ വിവിധ പരിശോധനകള്‍ക്ക് വിധേയമാക്കിയതായി ഡെയ്‌ലി മെയില്‍ വ്യക്തമാക്കുന്നുണ്ട്. ഹോര്‍മോണിന്റെ അളവും അവയുടെ വ്യതിയാനവും പഠനത്തിന്റെ ഭാഗമായി. ഏതെങ്കിലും തരത്തില്‍ ലൈംഗികാവയവത്തെ ഉത്തേജിപ്പിക്കാതെ മനസ് ഉപയോഗിച്ച് കരോലിന്‍ ലൈംഗിക സംതൃപ്തി നേടുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
ഉത്തേജനം നല്‍കാതെയുള്ള രതിമൂര്‍ച്ഛയ്ക്ക് 30 മിനിറ്റുകള്‍ക്ക് മുന്‍പും 30 മിനിറ്റുകള്‍ക്ക് ശേഷം രക്തപരിശോധന നടത്തി. ആഴ്ചയില്‍ ഒരു പ്രാവശ്യം എന്ന നിലയില്‍ മൂന്ന് ആഴ്ചകലില്‍ ഈ പരിശോധന ആവര്‍ത്തിച്ചു. ആദ്യ ആഴ്ചയില്‍ കരോലിന് അഞ്ച് മിനിറ്റ് വരെ രതിമൂര്‍ച്ഛ നീണ്ടു നിന്നതായി മനസിലാക്കാന്‍ സാധിച്ചു. രണ്ടാമത്തെ ആഴ്ച 10 മിനിറ്റും, മൂന്നാമത്തേത് ആഴ്ച്ച വീണ്ടും 10 മിനിറ്റും അത് നീണ്ടു നിന്നുവെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ആര്‍ത്തവത്തിന്റെ ഒരു പ്രത്യേക സമയത്തില്‍ കരോലിന് ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടായതെന്ന് മനഃശാസ്ത്രജ്ഞനായ ജെയിംസ് ഫോസ് അഭിപ്രായപ്പെട്ടു.
വജിനിസ്മസ് അഥവാ യോനീസങ്കോചം എന്ന ലൈംഗിക പ്രശ്‌നം നേരിടുന്നതിനാലാണ് കരോലിന്‍ സാര്‍സ്‌കി യോഗയിലൂടെ ലൈംഗിക സംതൃപ്തി നേടാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. യോഗയിലൂടെ രതിമൂര്‍ച്ഛയിലെത്താമെന്ന കാര്യത്തില്‍ സെക്ഷ്വല്‍ മെഡിസിന്‍ എന്ന ഒരു ശാസ്ത്ര ജേണലില്‍ യുവതി വിവരങ്ങള്‍ വിവരിച്ചിട്ടുണ്ട്. ജനനേന്ദ്രിയം ഉത്തേജിപ്പിക്കപ്പെടാതെയുള്ള രതിമൂര്‍ച്ഛകള്‍ സംഭവിച്ചതായുള്ള അവകാശവാദങ്ങള്‍ മുന്‍പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാധാരണഗതിയില്‍, ശരീര ഭാഗങ്ങളിലും ലൈംഗികാവയവങ്ങളിലും ഉണ്ടാകുന്ന ഉത്തേജനം മൂലമാണ് സ്ത്രീയിലും പുരുഷനിലും രതിമൂര്‍ച്ഛ അനുഭവപ്പെടുന്നത്. എന്നാല്‍ കായിക പ്രവര്‍ത്തനങ്ങള്‍, വ്യായാമം, മുലയൂട്ടല്‍ തുടങ്ങിയ ഘട്ടങ്ങളില്‍ രതിമൂര്‍ച്ഛ ഉണ്ടായതായി ചില സ്ത്രീകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker