ENTERTAINMENTBREAKING NEWSLATESTWORLD

പോണ്‍ താരമാകാന്‍ നിതംബ ശസ്ത്രക്രിയ, യുവതി മരിച്ചു; അമ്മയും മകളും അറസ്റ്റില്‍

ലോസ് ആഞ്ചലസ്: പോണ്‍ താരമാക്കാമെന്നു വിശ്വസിപ്പിച്ചു കൂടെക്കൂട്ടിയ യുവതിയുടെ മരണത്തില്‍ അമ്മയ്ക്കും മകള്‍ക്കുമെതിരെ കൊലപാതകക്കുറ്റം. യുഎസിലെ ലോസ് ആഞ്ചലസിലാണ് സംഭവം നടന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ സഹായമില്ലാതെ ഇവര്‍ സ്വയം യുവതിയുടെ ശരീരത്തില്‍ നടത്തിയ ശസ്ത്രക്രിയ യുവതിയുടെ മരണത്തില്‍ കലാശിക്കുകയായിരുന്നു. 26കാരിയായ കരീസ രാജ്‌പോള്‍ എന്ന യുവതിയാണ് മരിച്ചത്.
മരിച്ച കരീസ രാജ്‌പോള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് അടുത്തിടെയാണ് യുഎസിലെത്തിയത്. നടിയായ ഇവര്‍ക്ക് പോണ്‍ ചിത്രങ്ങള്‍ അഭിനയിക്കണമെന്നായിരുന്നു താത്പര്യം. തുടര്‍ന്ന് യുവതിയെ വഞ്ചിച്ച പ്രതികള്‍ ഇവരുടെ ശരീരത്തില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ലിബി ആഡം (51), മകള്‍ അലിഷ ഗാലസ് (23) എന്നിവരാണ് അറസ്റ്റിലായത്. ഇത്തരത്തില്‍ ശസ്ത്രക്രിയകള്‍ നടത്താന്‍ യാതൊരു പരിശീലനവും അംഗീകാരവും ഇല്ലാതിരുന്ന ഇരുവരും യുവതിയുടെ ശരീരത്തില്‍ വിവിധ രാജവസ്തുക്കള്‍ കുത്തിവെക്കുകയായിരുന്നുവെന്നും തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് യുവതി മരിക്കുകയായിരുന്നുവെന്നുമാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട്.
പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധര്‍ എന്നു പരിചയപ്പെടുത്തിയാണ് യുവതിയെ അമ്മയും മകളും സമീപിച്ചതെന്നാണ് പോലീസ് പറയുന്നത്. നിതംബത്തിന്റെ ഭംഗി വര്‍ധിപ്പിക്കാനായി പ്ലാസ്റ്റിക് സര്‍ജറി നടത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ ഇവര്‍ക്ക് ഇതിനുള്ള യോഗ്യതയുണ്ടായിരുന്നില്ല. വിപണിയില്‍ സുലഭമായി കിട്ടുന്ന സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍ കൂട്ടിക്കലര്‍ത്തുകയും ഒപ്പം ചില അപകടകരമായ രാസവസ്തുക്കള്‍ ഇതിനൊപ്പം ചേര്‍ക്കുകയും ചെയ്ത ശേഷം ഈ മിശ്രിതമാണ് പ്രതികള്‍ വ്യാജ പ്ലാസ്റ്റിക് സര്‍ജറിയ്ക്കായി ഉപയോഗിച്ചിരുന്നതെന്നാണ് പോലീസ് പറയുന്നത്. ആളുകളുടെ ജീവന്‍ അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് ഇവര്‍ ചെയ്തിരുന്നതന്ന് ലോസ് ആഞ്ചലസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ചീഫ് അലന്‍ ഹാമിള്‍ട്ടണ്‍ എബിസി 7 ചാനലിനോടു പറഞ്ഞു.
പിടിയിലായ ലിബിയുടെയും മകള്‍ അലിഷയുടെയും കീഴില്‍ യുവതി മൂന്ന് തവണ ചികിത്സയ്ക്ക് എന്ന പേരില്‍ എത്തിയിരുന്നുവെന്നാണ് പോലീസിനു ലഭിക്കുന്ന വിവരം. മൂന്നാം തവണയും സര്‍ജറി നടത്തുന്നതിനിടെയായിരുന്നു യുവതിയുടെ നില ഗുരുതരമായത്. തുടര്‍ന്ന് അടുത്തുള്ള ഒരു ആശുപത്രിയിലെത്തിച്ചെങ്കിലും യുവതി മരണത്തിനു കീഴടങ്ങുകയായിരുന്നു. രാസവസ്തുക്കള്‍ ശരീരത്തിലെത്തുന്നതു വഴി ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചാണ് യുവതി മരിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്റിക്കോയിലെ ഒരു വീട്ടില്‍ വെച്ചായിരുന്നു ഇവര്‍ ശസ്ത്രക്രിയ നടത്തിയിയത്. യുവതിയുടെ മരണത്തിനു പിന്നാലെ പ്രതികള!് ഇരുവരെയും കാലിഫോര്‍ണിയ റിവര്‍സൈഡില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
ദ്രാവകരൂപത്തിലാക്കിയ സിലിക്കണ്‍ ആണ് ഇവര്‍ യുവതിയുടെ നിതംബത്തില്‍ കുത്തിവെച്ചതെന്നാണ് പോലീസ് പറയുന്നത്. സാധാരണഗതിയില്‍ ശരീരത്തില്‍ രക്തവുമായി കലരാത്ത വിധത്തിലാണ് സിലിക്കണ്‍ ഇംപ്ലാന്റുകള്‍ ഘടിപ്പിക്കുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ചെലവു കുറഞ്ഞ രീതിയില്‍ ശരീരഭംഗി കൂട്ടാനായി പ്രതികള്‍ സിലിക്കണ്‍ ദ്രവരൂപത്തിലാക്കിയ ശേഷം കടയില്‍ കിട്ടുന്ന ചില സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുമായി ചേര്‍ത്ത് പ്രതികള്‍ യുവതിയുടെ ശരീരത്തില്‍ കുത്തിവെക്കുകയായിരുന്നു. ഇത്തരത്തില്‍ രാസവസ്തുക്കള്‍ ശരീത്തിലെത്തിയാല്‍ ഹൃദയത്തിന്റെയും വൃക്കകളുടെയും തലച്ചോറിന്റെയും പ്രവര്‍ത്തനം താറുമാറാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ശരിയായ വിധത്തില്‍ ഈ പ്രകിയ ചെയ്യുന്നത് എങ്ങനെയെന്ന് പ്രതികള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും ആരോഗ്യനില മോശമാകുന്നുണ്ടോ എന്നു കണ്ടെത്താനുള്ള ഒരു ഉപകരണങ്ങളും ഇവരുടെ പക്കല്‍ ഉണ്ടായിരുന്നില്ലെന്നും പോലീസ് അറിയിച്ചു.
പ്രതികളായ അമ്മയും മകളും ഉപയോഗിച്ചത് ചികിത്സാ ആവശ്യങ്ങള്‍ക്കായി ഒരിക്കലും ഉപയോഗിക്കാത്ത രാസവസ്തുക്കളാണെന്ന് പോലീസ് പറഞ്ഞു. അതേസമയം, കൂടുതല്‍ പേര്‍ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഇത്തരത്തില്‍ കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടോ എന്നും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടു ചികിത്സയില്‍ കഴിയുന്ന ആരെങ്കിലുമുണ്ടോ എന്നും പോലീസ് അന്വേഷണം തുടങ്ങി. അതേസമയം, മുഖ്യപ്രതിയായ ലിബി ആഡമിനെ കോടതി 10 ലക്ഷം ഡോളറിന്റെ ജാമ്യത്തില്‍ വിട്ടയച്ചു. മകള്‍ അലീഷ ഗാലസിനെതിരെയുള്ള കേസ് ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker