BREAKINGKERALA
Trending

പോയന്റിനെ ചൊല്ലി തര്‍ക്കം; സ്‌കൂള്‍ കായികമേള സമാപന ചടങ്ങില്‍ സംഘര്‍ഷം

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സമാപന ചടങ്ങില്‍ കടുത്ത സംഘര്‍ഷം. പോയിന്റ് നല്‍കിയതിലെ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, കായിക മന്ത്രി വി. അബ്ദുല്‍റഹ്‌മാന്‍ എന്നിവര്‍ വേദിയിലെത്തിയിരുന്നു. ബഹളത്തെ തുടര്‍ന്ന് പോലീസ് അവരെ സുരക്ഷിതമായി മാറ്റി.
സ്‌കൂളുകളുടെ വിഭാഗത്തില്‍ 80 പോയിന്റോടെ ഒന്നാമതെത്തിയത് കടകശ്ശേരി ഐഡിയല്‍ ഇ.എച്ച്.എസ്.എസ്. ആണ്. ഔദ്യോഗിക സൈറ്റിലെ പോയിന്റ് ടേബിളില്‍ 44 പോയിന്റോടെ തിരുന്നാവായ നവാമുകുന്ദ എച്ച്.എസ്.എസും 43 പോയിന്റോടെ കോതമംഗലം മാര്‍ ബേസിലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എന്നാല്‍, ഇവര്‍ക്കു പകരം സ്‌പോര്‍ട്‌സ് സ്‌കൂളായ ജി.വി. രാജയ്ക്ക് രണ്ടാംസ്ഥാനം.
വിദ്യാര്‍ഥികളും മാതാപിതാക്കളും അധ്യാപകരുമടക്കം കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. മാധ്യമങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ കാണിച്ചു തന്നേനേ, എന്ന് വിദ്യാര്‍ഥികളെ പോലീസ് ഭീഷണിപ്പെടുത്തിയതായും പോലീസ് മര്‍ദ്ദിച്ചതായും ആരോപണം ഉയരുന്നു.

Related Articles

Back to top button