KERALABREAKINGNEWS
Trending

പോലീസ് എതിർത്തു, പി വി അൻവറിന് തോക്കില്ല; തോക്ക് ലൈസൻസ് അപേക്ഷ നിരസിച്ചു

പി വി അൻവർ എംഎൽഎയ്ക്ക് തോക്ക് കിട്ടില്ല. തോക്കിനായുള്ള പി വി അൻവറിന്റെ അപേക്ഷ ജില്ലാ കളക്ടർ നിരസിച്ചു. കോടതിയിൽ പോകാനാണ് പി വി അൻവറിന്റെ തീരുമാനം. പിവി അൻവറിന് തോക്ക് ലൈസൻസ് നൽകുന്നതിനെ എതിർത്തു പോലീസ് റിപ്പോർട്ട്‌ കൊടുത്തിരുന്നു. കലാപഹ്വനം നടത്തി എന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.റവന്യൂ , ഫോറസ്റ്റ് വകുപ്പ് അനുകൂല റിപ്പോർട്ട് കൊടുത്തിരുന്നു. ഒരു നിലക്കും ലൈസൻസ് കിട്ടരുതെന്നാണ് പി ശശിയുടെ ആവശ്യമെന്നും കോടതിയിൽ പോകുമെന്നും പിവി അൻവർ വ്യക്തമാക്കി. തൻ്റെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ചായിരുന്നു പിവി അൻവർ തോക്ക് ലൈസൻസിനായി അപേക്ഷ നൽകിയിരുന്നത്.

Related Articles

Back to top button