BREAKING NEWSKERALALATEST

പോലീസ് സ്റ്റേഷനില്‍ കഞ്ചാവ് കേസ് പ്രതിയുടെ ഇഫ്താര്‍ വിരുന്ന്; വിശദീകരണം തേടി

പോത്തന്‍കോട് : കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ പോത്തന്‍കോട് പോലീസ് സ്റ്റേഷനില്‍ പോലീസ് ഉദ്യോഗസ്ഥരുടെയും ചില ക്രിമിനലുകളുടെയും നേതൃത്വത്തില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഇഫ്താര്‍ വിരുന്ന് നടത്തിയതായി ആക്ഷേപം. സംഭവം വിവാദമായതോടെ ഉന്നത ഉദ്യോഗസ്ഥര്‍ എസ്.ഐ.യോട് വിശദീകരണം ചോദിച്ചു.
പുറത്തിറങ്ങാതെ കര്‍ശന നിയന്ത്രണങ്ങളോട് സഹകരിച്ച് ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയുമ്പോഴാണ് നിയമപാലകരുടെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ ഗുരുതരമായ വീഴ്ച ഉണ്ടായത്.
മാത്രമല്ല രണ്ടാഴ്ച മുമ്പ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. ഉള്‍പ്പെടെ പോത്തന്‍കോട് സ്റ്റേഷനിലെ ആറോളം പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അടുത്തകാലത്ത് കഞ്ചാവ് കേസിലെയും കള്ളനോട്ട് കേസിലെയും പ്രതികളാണ് വിരുന്ന് നടത്താന്‍ മുന്‍കൈയെടുത്തതെന്നാണ് ആക്ഷേപം.
കഞ്ചാവ് കേസില്‍ ശിക്ഷിക്കപ്പെട്ടതും കള്ളനോട്ട് കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയയാളും സ്റ്റേഷനിലെ പല പോലീസുകാരുടെയും ഇടനിലക്കാരന്‍ എന്നറിയപ്പെടുന്നയാളുമാണ് ഇഫ്താര്‍ വിരുന്ന് നടത്തിയതെന്നാണ് ആരോപണം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker