BUSINESSBUSINESS NEWS

പോളിസി ബസാറില്‍ ക്ലെയിം തീര്‍പ്പാക്കല്‍ വെറും അരമണിക്കൂറിന്നുള്ളില്‍

കൊച്ചി : ഉപഭോക്താക്കള്‍ക്ക് വെറും അരമണിക്കൂറിനുള്ളില്‍ ക്ലെയിം തീര്‍പ്പാക്കാന്‍ പോളിസി ബസാര്‍ അവസരം ഒരുക്കി.ഇന്‍ഷുറന്‍സ് കാ സൂപ്പര്‍ ഹീറോ എന്ന മുദ്രാവാക്യത്തിന്റെ ഭാഗമായാണ് ഈ അവസരം. ഉപഭോക്താക്കളുടെ എല്ലാ പ്രശ്‌നങ്ങളും ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ പരിഹരിക്കാനും ക്ലെയിം അംഗീകരിക്കാനും അവസരം ഇതോടെ ലഭ്യമാകും.
ഏറ്റവും മികച്ച പോളിസി തെരഞ്ഞെടുക്കുന്നതു മുതല്‍ ക്ലെയിം വേളയില്‍ സാധ്യമായ എല്ലാ സഹായവും നല്‍കുവാന്‍ പോളിസി ബസാര്‍ പ്രതിഞ്ജാബദ്ധരാണ്
കോവിഡ് കാലത്ത് ആശുപത്രി ബില്ലുകള്‍ പെട്ടെന്ന് ഉയരാന്‍ തുടങ്ങിയപ്പോള്‍ തന്റെ ആശങ്കകളെല്ലാം പോളിസി ബസാറിനെ ഏല്‍പ്പിച്ചതായി ഒരു പോളിസി ഉടമ ചൂണ്ടിക്കാട്ടുന്നു. ഇന്‍ഷുറന്‍സ് സ്ഥാപനത്തേയോ മറ്റാരെയെങ്കിലുമോ പിന്തുടരേണ്ട ആവശ്യം ഉണ്ടായിട്ടില്ല. തന്റെ മാതാവിന് അടിയന്തര വൈദ്യ സഹായം വേണ്ടി വന്ന വേളയില്‍് പോളീസി ബസര്‍ ടീം അതിവേഗം സഹായം എത്തിച്ചതായി മറ്റൊരു ഉപഭോക്താവും ചൂണ്ടിക്കാട്ടി.ഉപഭോക്താക്കളുടെ സൗകര്യത്തിനായി നിരവധി പട്ടണങ്ങളില്‍ ഓഫ് ലൈന്‍ സൗകര്യങ്ങളും പോളിസി ബസാര്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും ലഭിക്കുന്നു. ഉപഭോക്താക്കള്‍ക്ക്‌സംതൃപ്തികരമായ എല്ലാ സഹായങ്ങളും നല്‍കാനാണ് പോളിസി ബസര്‍ ശ്രമിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker