MARKETBUSINESS

പോഷ്മാര്‍ക്ക് ഷോപ്പിങ്ങ് ഇപ്പോള്‍ ഇന്ത്യയിലും

കൊച്ചി ലോകോത്തര ഓണ്‍ലൈന്‍ വിപണന സംരംഭമായ പോഷ്മാര്‍ക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്ത്രീകള്‍, പുരുഷന്മാര്‍, കുട്ടികള്‍, വളര്‍ത്തുമൃഗങ്ങള്‍, വീട് എന്നിവയ്ക്കായുള്ള പുതിയതും, പഴയതുമായ ഉത്പ്പന്നങ്ങള്‍ക്കായുള്ള ഒരു സാമൂഹിക വിപണന കേന്ദ്രമാണ് പോഷ്മാര്‍ക്ക്. സംരംഭകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ പോഷ്മാര്‍ക്കിലൂടെ വില്‍പ്പന നടത്താം. ദശലക്ഷക്കണക്കിന് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ട്രെന്‍ഡുകള്‍ കണ്ടെത്താനും അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിലൂടെ പണം സമ്പാദിക്കാനും പോഷ്മാര്‍ക്കിലൂടെ സാധിക്കും
‘ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇകൊമേഴ്‌സ് വിപണികളിലൊന്നാണ് പോഷ്മാര്‍ക്ക്, ഇത് ഇന്ത്യയില്‍ ആരംഭിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണെന്നു പോഷ്മാര്‍ക്കിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ മനീഷ് ചന്ദ്ര പറഞ്ഞു. നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പോഷ്മാര്‍ക്കിലൂടെ സാധനങ്ങള്‍ വില്‍ക്കുന്നത് ലളിതവും എളുപ്പവുമാക്കുന്നു, ഇത് തടസ്സമില്ലാത്ത ലിസ്റ്റിംഗ്, കച്ചവടം, പ്രമോഷന്‍, വിലനിര്‍ണ്ണയം, ഷിപ്പിംഗ് തുടങ്ങിയ എന്‍ഡ്ടുഎന്‍ഡ് സെല്ലര്‍ ടൂളുകളുടെയും സേവനങ്ങളുടെയും ഒരു പൂര്‍ണ്ണ ശൃംഖല പ്രാപ്തമാക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker