LATESTKERALA

പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം; കൊച്ചിയില്‍ പതിനഞ്ചുകാരന് ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടു

കൊച്ചി: കൊവിഡ് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ആളുകളില്‍ പിന്നീട് മറ്റു പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നു പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം എന്ന അവസ്ഥയില്‍ കാഴ്ച നഷ്ടമാകുന്ന അവസ്ഥ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പെരുമ്പാവൂര്‍ സ്വദേശിയായ ഡീന്‍ എന്ന പതിനഞ്ചുകാരന് കൊവിഡാനന്തരം കാഴ്ച ശക്തി ഭാഗികമായി നഷ്ടമായി. ഇക്കഴിഞ്ഞ നവംബര്‍ ഇരുപതിന് കൊവിഡ് നെഗറ്റീവായി കൃത്യം ഒരു മാസത്തിനുളളില്‍ ഡീനില്‍ കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളുമെത്തി.

പനിയോടെയെത്തിയ പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം കാഴ്ച ഞരമ്പുകളേയും ബാധിച്ചു. കൃത്യസമയത്ത് ചികിത്സ തുടങ്ങിയതിനാല്‍ കാഴ്ച ശക്തി ഭാഗികമായി മാത്രമേ നഷ്ടമായുള്ളൂ.

കോട്ടയം മെഡിക്കല്‍ കോളജിലാണ് ഇപ്പോള്‍ ചികിത്സ. പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനവും സംസ്ഥാനത്ത് കുറച്ച് കൂടി കാര്യക്ഷമമാക്കേണ്ടിയിരിക്കുന്നു എന്നതിലേക്കാണ് ഇത്തരം കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

Related Articles

Back to top button