KERALA

പ്രകൃതിക്ഷോഭങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും പിന്നെ, ജനങ്ങളും !

 

രവിന്ദ്രൻ എരുമേലി

കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യ വിപത്താണ് പ്രകൃതി ക്ഷോഭം. മലയോര മേഖലകളില്‍ ആശങ്ക പരത്തി അടിയ്ക്കടി ഉണ്ടാകുന്ന പേമാരിയും ഉരുള്‍പൊട്ടലും പ്രളയവും ഭൂചലങ്ങളും ജനങ്ങളെ പരിഭ്രാന്തരാക്കുകയാണ്. ഒര് ജീവിതകാലം മുഴുവനും കഷ്ടപ്പെട്ട് മണ്ണില്‍ പൊന്ന് വിളയിച്ചും, വ്യാപാരം നടത്തിയും, സര്‍ക്കാരിതര തൊഴില്‍ ചെയ്തും ജീവിക്കുന്നവരുടെ ഭവനങ്ങള്‍, വളര്‍ത്ത് മൃഗങ്ങള്‍ ,മണ്ണ്, കൃഷി, മറ്റ് സമ്പത്തുകള്‍, ജീവന്‍ ഇതെല്ലാം ഞൊടിക്കുള്ളില്‍ അപഹരിക്കുന്ന പ്രകൃതിക്ഷോഭം എങ്ങിനെ ഉണ്ടാകുന്നു? നാം ഇത് ഗൗരവത്തോടെ ചിന്തിക്കേണ്ട വിഷയമാണ്. തെക്ക് അഗസ്ത്യമലയില്‍ തല വെച്ച് വടക്ക് ഗുജറാത്തിലേക്ക് കാല് നീട്ടി കിടക്കുന്ന ഹരിതാവരണം ധരിച്ച ഒരു സുന്ദരിയാണ് പശ്ചിമഘട്ടം. കേരളത്തിലെ പുഴകളുടെയും നികളുടെയും വൃഷ്ടിപ്രദേശമാണ് പശ്ചിമഘട്ടം’ വനം മുതല്‍ സമുദ്രം വരെയുള്ള പുഴകളുടെയും നദികളുടെയും തോടുകളുടെയും ഒഴുക്കുകള്‍ പുഴയോര കാടു കല്‍, ചതുപ്പുകള്‍, കണ്ടല്‍കാടുകള്‍, ജല സ് റോതസുകള്‍ ഇവയൊക്കെ പലരും വീതിച്ചെടുത്തു. പശ്ചിമഘട്ടം എന്ന ഹരിതസുന്ദരിയുടെ പച്ചച്ചേല മുഴുവനും പിച്ചിച്ചീന്തിയ അവസ്ഥയിലാണിന്ന്. ഭൂമി കൈയേറ്റം, ഖനനം, കരിങ്കല്‍ ക്വാറികള്‍, വൈദ്യുതികരണം, ടൂറിസം, വ്യവസായം എന്നിവയൊക്കെ വന്‍തോതില്‍ കടന്നാക്രമണം നടത്തി. സംസ്ഥാനത്താകെ മൂവായിരത്തിനടുത്ത് കരിങ്കല്‍ ക്വാറികളും ക്രഷര്‍ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.ഇതില്‍ ഇരുനൂറെണ്ണവും പ്രവര്‍ത്തിക്കുന്നത് പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശമായ ഹൈറേഞ്ചിലെ ഉടുമ്പന്‍ചോല താലൂക്കിലാണ്.ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ക്വാറികളും ക്രഷര്‍ യൂണിറ്റുകളും അടച്ച് പൂട്ടേണ്ട സമയം വൈകിയിരിക്കുകയാണ്. സംസ്ഥാനത്തെ നദികളും പുഴകളും തോടുകളും നീര്‍ച്ചാലുകളും മണലും ചെളിയും പ്‌ളാസ്റ്റിക്ക് ഇ- മാലിന്യങ്ങളും നിറഞ്ഞ് ആഴം ഇല്ലാതായി. പുഴകളും നദികളും തോടുകളും നീര്‍ച്ചാലുകളും കൈയ്യേറി പലയിടങ്ങളിലും സംരക്ഷണത്തിന്റെ പേരില്‍ ഭിത്തികള്‍ നിര്‍മ്മിച്ചിരിക്കുന്നതും നീരൊഴുക്കുകള്‍ക്ക് തടസം സൃഷ്ടിച്ചു.കേരളത്തിന്റെ ഭൂപ്രകൃതിക്ക് യോജിക്കാതെയുള്ള ഭവന നിര്‍മ്മാണമുള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങളും ഒരു പരിധി വരെ പരിസ്ഥിതിയെ ദോഷകരമായി ബാധിച്ചു. മഴവെള്ളം സുഗമമായി ഒഴുകുന്നതിന് തടസം സൃഷ്ടിച്ച് ച്ചു റ്റ് മതില്‍ നിര്‍മ്മിച്ച് മുറ്റത്ത് ടൈലുകള്‍ വിരിച്ച് ഭവന സന്ദന്ദര്യവത്കരണം നടത്തുന്നതും പരിസ്ഥിതിക്ക് ദോഷകരമാണ്. ഇനി പരിസ്ഥിതി എന്താണെന്ന് നോക്കാം. മനുഷ്യനും ഇന്തുക്കളും മറ്റ് ജീവജാലങ്ങളും ഉള്‍ക്കൊള്ളുന്ന ചുറ്റുപാടുകള്‍ ചേര്‍ന്ന ആവാസസ്ഥലമാണ് പരിസ്ഥിതി എന്ന് ശാസ്ത്രകാരന്മാര്‍ പറയുന്നു. എന്താണ് പരിസ്ഥിതി പ്രശ്‌നം? മനുഷ്യരുടെയും ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥയ്ക്ക് തടസമാവുന്ന നിരവധി വിഷയങ്ങളുണ്ട്. ആഗോള താപനം, മേഘ സ്‌ഫോടനം, ഭൂകമ്പം, ഉരുള്‍പൊട്ടല്‍, പ്രളയം, കടല്‍ ചുഴി, ന്യൂനമര്‍ദ്ദം, കൊടുങ്കാറ്റ് അന്തരീക്ഷ മലിനീകരണം, ഭൂ മലിനീകരണം ഇവയെല്ലാം പരിസ്ഥിതി പ്രശ്‌നങ്ങളാണ്. നമ്മുടെ പ്രദേശങ്ങളില്‍ കാലാവസ്ഥയെ നിയന്ത്രിക്കുന്ന ജൈവവൈവിധ്യേ സ്‌റോതസാണ് വനങ്ങള്‍ .ഭൂഗര്‍ഭ ജലശേഖരം വര്‍ദ്ധിപ്പിക്കുകയും മണ്ണൊലിപ്പ് തടയുകയും ജീവന്റെ നിലനില്‍പ്പിനാവശ്യമായ ഓക്‌സിജന്‍ നല്‍കുകയും ഭൂമിയെ ഫലഭൂയിഷ്Oമാക്കിസംരക്ഷിക്കുകയുമാണ് വനങ്ങള്‍” പരിസ്ഥിതി സംരക്ഷണത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നവനത്തിലെ മരം മുറിക്കല്‍ തുടങ്ങിയിട്ട് മൂന്ന് പുരുഷായുസിന് മുകളിലായി .ഖനനവും വേട്ടയാടലും കുടിയേറ്റവുംപാറ പൊട്ടിക്കലും ടൂറിസത്തിന്റെയുമൊക്കെ അതിപ്രസരത്താല്‍ നാല്‍പ്പത് ശതമാനത്തോളം വനങ്ങള്‍ നമ്മുക്ക് നഷ്ടമായി. വനനശീകരണത്തിന്റെ ഫലമായി മഴയുടെ താളം തെറ്റി. കാലാവസ്ഥ തകിടം മറിഞ്ഞു. ചൂട് വര്‍ദ്ധിച്ചു. മണ്ണൊലിപ്പും മഴയും ഭൂമികുലുക്കവും ഉരുള്‍പൊട്ടലും പ്രളയവും കടല്‍കയറ്റവും തുടര്‍കഥകളായി മാറി. നാം നേരിടുന്ന മറ്റൊരു ഭീക്ഷണിയാണ് അന്തരീക്ഷ മലിനീകരണം. ഇതും ജീവന്റെ നിലനില്‍പ്പിന് ഭീക്ഷണിയായി മാറുകയാണ്.അനുദിനം വര്‍ദ്ധിച്ച് വരുന്ന റോഡ് വാഹനങ്ങള്‍, ട്രെയിന്‍, ജലഗതാഗതം, വിമാനം, റോക്കറ്റ്, വ്യവസായശാലകള്‍ എന്നിവിടങ്ങളില്‍ തിന്നും പുറം തള്ളുന്ന വിവിധ തരം വാതകങ്ങള്‍ അന്തരീക്ഷ വായുവിനെ വന്‍തോതില്‍ മലിനമാക്കുന്നു. അടിക്കടിയുണ്ടാകുന്ന കേരളത്തിലെ പ്രകൃതിക്ഷോഭങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണുന്നതിന് ഭരണകൂടങ്ങള്‍ക്ക് ചില നിര്‍ദ്ദേശങ്ങളിതാ. നദികളിലെയും പുഴകളിലെയും തോടുകളിലെയും ഡാമുകളിലെയും മണല്‍ കാലവര്‍ഷം തുടങ്ങും മുന്‍പേ നീക്കം ചെയ്യുക. കെട്ടിട നിര്‍മ്മാണത്തിനും റോഡ് പാലം നിര്‍മ്മാണത്തിനും ഈ മണല്‍ പ്രയോജനപ്പെടുത്തണം. ക്രഷര്‍ യൂനിറ്റുകളിലെ എം സാന്റ് മണലുംപാറ പൊടിയും ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ നിരുത്സാഹപ്പെടുത്തണം. നദികളുടെയും പുഴകളുടെയും തോടുകളുടെയും ആഴവും വീതിയും വര്‍ദ്ധിപ്പിക്കണം. നദികളിലും പുഴകളിലും തോടുകളിലും മണ്ണിടിച്ചില്‍ ഉണ്ടാവാതിരിക്കാന്‍ വിവിധ ഇനങ്ങളിലുള്ള ഈറ്റയും മുളയും വച്ച് പിടിപ്പിക്കുക. മലകള്‍ ഇടിച്ച് നികത്തിയും വയല്‍ നികത്തിയും കായല്‍ – കടല്‍ത്തീരം കയ്യേറിയുമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിരുത്സാഹപ്പെടുത്തണം. മണ്ണില്‍ ലയിച്ച് ചേരാത്ത വസ്തുക്കളുടെ ഉല്പ്പാദനത്തെ പ്രോത്സാഹിപ്പിക്കരുത്.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത് പോലെ നദികളും പുഴകളും തോടുകളും കായലും കടലുമൊക്കെ മലിനപ്പെടാതെ സംരക്ഷിക്കപ്പെടണം. കാടിന്റെ ശാന്തതയില്ലാത്ത, കുളിര്‍മയില്ലാത്ത, ഒഴുകുന്ന ‘ പുഴകളും തോടുകളുമില്ലാത്ത, ശുദ്ധവായു വില്ലാത്ത ഒരു കേരളയാണ് ഇന്നത്തേത്. മനുഷ്യനെ എന്നും വിസ്മയിപ്പിക്കുന്നതാണ് പ്രകൃതി. വനം, മല ,ജലം, വായു, നദി, തോട്, കായല്‍, കടല്‍ എന്നിങ്ങനെ സമസ്ത പ്രകൃതിയും മാനവര്‍ക്കും ഇതര ജീവജാലങ്ങള്‍ക്കുമുള്ളതാണ്. പ്രകൃതിയുടെ കാരുണ്യത്താലാണ് നമ്മുടെ നിലനില്‍പ്പ്. പ്രകൃതിയില്ലാതെ മനുഷ്യരും ജീവജാലങ്ങളൊന്നുമില്ലെന്നുള്ള തിരിച്ചറിവാണ് നമ്മുക്കുണ്ടാവണം. ഭൂമിയുടെ ഉള്ളറകളില്‍ നടക്കുന്ന ഭൂകമ്പ മോ അതോ, കരിങ്കല്‍ ക്വാറികളിലെ ഖനനത്തിലൂടെ സൃഷ്ടിക്കുന്ന കമ്പന മോ, ജലം കര അന്തരീഷ മലിനീകരണമോ,ഡാമുകളോ ആണോ പ്രകൃതിക്ഷോഭങ്ങള്‍ക്ക് കാരണമാകുന്നത്?

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker