ENTERTAINMENTMALAYALAM

പ്രചരിച്ചത് ഫോട്ടോഷോപ്പ് ചെയ്ത വ്യാജ നഗ്‌നചിത്രം, മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടി മാളവിക മോഹനന്‍

 

ഫോട്ടോഷോപ്പ് ചെയ്ത തന്റെ വ്യാജ നഗ്‌ന ചിത്രം ഉപയോഗിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി നടിയും ചലച്ചിത്ര ഛായാഗ്രാഹകന്‍ കെ.യു. മോഹനന്റെ മകളുമായ മാളവിക മോഹനന്‍ രംഗത്ത്. നടിയുടെ വ്യാജ ചിത്രം തമിഴിലെ ഒരു മുന്‍നിര മാധ്യമം വാര്‍ത്തയ്ക്കായി ഉപയോഗിച്ചതിന് പിന്നാലെയാണ് മാളവിക ട്വിറ്ററിലൂടെ പ്രതികരണവുമായി എത്തിയത്.

‘ ഈ ഫോട്ടോ കഴിഞ്ഞ മാസമാണ് ഞാനെടുത്തത്. ആരോ ഫോട്ടോഷോപ്പ് ചെയ്ത് മോശം ചിത്രമാക്കി ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കുകയാണിപ്പോള്‍ ചെയ്യുന്നത്. ഈ മോശം പ്രവൃത്തി ചെയ്ത ആളിന് പുറമേ മറ്റുപലരും പ്രമുഖ മാധ്യമങ്ങളും ഉള്‍പ്പടെ ചിത്രം വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ഇത് കാണുമ്പോള്‍ വളരെയധികം വിഷമം തോന്നുന്നുണ്ട്. ഇത് ചീപ്പ് മാദ്ധ്യമപ്രവര്‍ത്തനമാണ്. ഇതുപോലുള്ള മോശം ഫേക്ക് ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് എത്രയും പെട്ടന്ന് റിപ്പോര്‍ട്ട് ചെയ്യുകയാണ് വേണ്ടത് ‘. മാളവിക മോഹനന്‍ ട്വീറ്റ് ചെയ്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker