BREAKING NEWSLATESTNATIONAL

പ്രണയാഭ്യര്‍ഥന നിരസിച്ച നഴ്‌സിനെ ഐസിയുവില്‍ വച്ച് വെടിവച്ച് കൊന്നു; നാല് കുട്ടികളുടെ പിതാവായ പ്രതി പിടിയില്‍

ഭോപ്പാല്‍: പ്രണയം നിരസിച്ച നഴ്‌സിനെ അതേ ആശുപത്രിയിലെ വാര്‍ഡ് ബോയ് വെടിവെച്ചുകൊന്നു. മധ്യപ്രദേശിലെ ബിന്ദിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം. ജില്ലാ ആശുപത്രിയിലെ ഐസിയു വാര്‍ഡില്‍ വെച്ചാണ് 26കാരിയായ നഴ്‌സിന് വെടിയേറ്റതെന്ന് പോലീസ് പറഞ്ഞു. കേസില്‍ പ്രതിയായ വാര്‍ഡ് ബോയ് പോലീസില്‍ കീഴടങ്ങി.
നേഹ ചന്ദേല്‍ എന്ന ഇരുപത്താറുകാരിയാണ് ജോലിക്കിടെ ആശുപത്രിക്കുള്ളില്‍ കൊല്ലപ്പെട്ടത്. പിസ്റ്റള്‍ ഉപയോഗിച്ച് പോയന്റ് ബ്ലാങ്കില്‍ നിന്നും നേഹയുടെ തലയിലേക്കാണ് വാര്‍ഡ് ബോയ് റിതേഷ് ശാക്യ നിറയൊഴിച്ചത്. നാടന്‍ തോക്ക് ഉപയോഗിച്ചായിരുന്നു കൃത്യമെന്ന് ബിന്ദ് പോലീസ് സൂപ്രണ്ട് ശലേന്ദ്ര സിങ് ചൗഹാന്‍ വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കൊലപാതകത്തിന് പിന്നാലെ തന്നെ റിതേഷ് ശാക്യ പോലീസില്‍ കീഴടങ്ങുകയായിരുന്നു. വിവാഹിതനായ ഇയാള്‍ നാല് കുട്ടികളുടെ പിതാവാണെന്നാണ് പോലീസ് പറയുന്നത്. നേഹ ചന്ദേലിനെ വിവാഹം ചെയ്യാന്‍ ഇയാള്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചിരുന്ന നഴ്‌സ് ഇത് നിരസിച്ചു. മാസങ്ങളോളം ഇയാള്‍ ഈ ആവശ്യം ഉയര്‍ത്തി ശല്യം ചെയ്‌തെങ്കിലും യുവതി അവഗണിക്കുകയായിരുന്നു. ഈ വൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം കൊലപാതകത്തിന് പിന്നാലെ ആശുപത്രിയില്‍ മതിയായ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ പണിമുടക്കി. നൂറോളം നഴ്‌സുമാര്‍ ജില്ലാ ആശുപത്രിയില്‍ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker