BREAKING NEWSKERALA

പ്രതിപക്ഷത്തെ ആര് നയിക്കും, അറിയാന്‍ ഇനിയും രണ്ട് ദിവസമെടുക്കും

ന്യൂഡല്‍ഹി: കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അന്തിമതീരുമാനം രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നാണ് സൂചന. എം.എല്‍.എ.മാരില്‍ നിന്നും എം.പി.മാരില്‍ നിന്നും രാഷ്ട്രീയകാര്യസമിതി അംഗങ്ങളില്‍ നിന്നും അഭിപ്രായമാരാഞ്ഞ ഹൈക്കമാന്‍ഡ് നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വൈദ്യലിംഗവും ചൊവ്വാഴ്ച രാത്രി ഡല്‍ഹിയിലെത്തിയ ഉടന്‍തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ വിവരങ്ങള്‍ ധരിപ്പിച്ചു. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം നേതൃമാറ്റ കാര്യത്തില്‍ തീരുമാനമെടുക്കാനാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നതെന്നറിയുന്നു.
21 കോണ്‍ഗ്രസ് എം.എല്‍.എ.മാരില്‍ എ., ഐ. ഗ്രൂപ്പുഭേദമില്ലാതെ നല്ലൊരുഭാഗം രമേശ് ചെന്നിത്തല തുടരണമെന്നാവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വി.ഡി. സതീശന്‍ വരണമെന്ന താത്പര്യക്കാരാണ് ഇരു ഗ്രൂപ്പിലെയും യുവ എം.എല്‍.എ.മാരില്‍ ഭൂരിഭാഗവുമെന്നാണ് സൂചന.
സംഘടനയില്‍ സമൂല മാറ്റം വേണമെന്ന കാര്യത്തില്‍ പാര്‍ട്ടിയിലെ ഉന്നത നേതൃത്വത്തിന് അഭിപ്രായഭിന്നതയില്ല. മഹാരാഷ്ട്ര മന്ത്രി അശോക് ചവാന്‍ അധ്യക്ഷനായ സമിതി കേരളത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ച ശേഷം മാത്രമേ കെ.പി.സി.സി. അധ്യക്ഷന്റെ മാറ്റമടക്കമുള്ള കാര്യത്തില്‍ തീരുമാനമെടുക്കൂ. ഇക്കാര്യത്തില്‍ ധൃതി പിടിച്ച സമീപനം ഉണ്ടാവില്ല. കേരളത്തില്‍ 90 ശതമാനം സ്ഥലങ്ങളിലും ബൂത്തുകമ്മിറ്റി രൂപവത്കരിച്ചതായാണ് കേരള നേതൃത്വത്തിന്റെ നിലപാടെങ്കിലും പകുതിയിലും കടലാസ് ബൂത്തുകളാണെന്നാണ് ഹൈക്കമാന്‍ഡിന് ലഭിച്ച വിവരങ്ങള്‍. തിരഞ്ഞെടുപ്പ് സമയത്ത് മിക്ക ബൂത്തുകളിലും ഇരിക്കാന്‍ പാര്‍ട്ടി പ്രതിനിധികള്‍ ഉണ്ടായില്ലെന്ന കാര്യമടക്കം സമിതി പരിശോധിക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker