ആലപ്പുഴ: മാവേലിക്കരയില്‍ ഡോക്ടറെ മര്‍ദിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. അതേസമയം, സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്കരിക്കും. ഡോക്ടറെ മര്‍ദിച്ച കേസില്‍ പ്രതിയെ അറസ്റ്റു ചെയ്യാത്തതിലാണ് പ്രതിഷേധം.
പത്തു മുതല്‍ പതിന്നൊന്ന് വരെ എല്ലാ ഒപി സേവനങ്ങളും നിര്‍ത്തിവയ്ക്കും. സ്പെഷ്യാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നടത്തില്ല. അത്യാഹിത വിഭാഗം, ലേബര്‍ റൂം, ഐസിയു, കോവിഡ് ചികില്‍സ എന്നിവയ്ക്ക് മുടക്കമില്ല. മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം തടസപ്പെടില്ല. ഒന്നര മാസം മുമ്പാണ് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറെ പൊലീസുകാരന് മര്‍ദിച്ചത്.