ന്യൂഡല്‍ഹി: ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധമാകാമെങ്കിലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് സുപ്രീംകോടതി.
പഞ്ചാബിലെ ഹരിയാണ അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷകസമരവുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭൂയന്‍ എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം. ഖനോരി അതിര്‍ത്തിയില്‍ നിരാഹാരസമരം തുടങ്ങാനിരിക്കെ കര്‍ഷകനേതാവ് ജഗ്ജിത് സിങ് ദല്ലേവാളിനെ കഴിഞ്ഞ 26-ന് പോലീസ് ആശുപത്രിയിലാക്കിയതിനെതിരേ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ദല്ലേവാളിനെ പോലീസ് മോചിപ്പിച്ചെന്നു ചൂണ്ടിക്കാട്ടിയ ബെഞ്ച് ഹര്‍ജി തള്ളി.പ്രായംപറയുന്നില്ലെന്ന് കോടതി പറഞ്ഞു. പഞ്ചാബിന് ഖനോരി അതിര്‍ത്തി പ്രധാനമാണെന്ന് എല്ലാവര്‍ക്കുമറിയാം. അതിര്‍ത്തിയില്‍ നിയമംപാലിച്ച് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ സമരംചെയ്യാന്‍ പ്രതിഷേധക്കാരോടുപറയാന്‍ ദല്ലേവാളിനാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഖനോരിയില്‍ തിരിച്ചെത്തിയ ദല്ലേവാള്‍ വെള്ളിയാഴ്ചമുതല്‍ നിരാഹാരസമരത്തിലാണ്.
68 Less than a minute