KERALALATEST

പ്രതീകാത്മക ചക്ക സദ്യയൊരുക്കി ഫാ: ബേബിക്ക് തുടിയുടെ യാത്രയപ്പ്

കല്‍പ്പറ്റ: രണ്ട് പതിറ്റാണ്ടിലേറെ വയനാട്ടിലെ ആദിവാസി ഗോത്ര സമൂഹത്തിന്റെ സാമൂഹ്യ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി പ്രയത്‌നിച്ച ഏലച്ചാം തുടി ആദിവാസി നാടന്‍ പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഫാ: ബേബി ചാലിന് പ്രതീകാത്മക ചക്ക സദ്യയൊരുക്കി യാത്രയയപ്പ് നല്‍കി. രജത ജൂബിലി ആഘോഷിക്കുന്ന തുടിയുടെ ദീര്‍ഘകാലത്തെ ഡയറക്ടര്‍ എന്ന നിലയില്‍ വിപുലമായ യാത്രയയപ്പ് നല്‍കാനായിരുന്നു ഗോത്ര ജനത തീരുമാനിച്ചിരുന്നത് .എന്നാല്‍ കോവിഡ് കാരണം ലോക്ക് ഡൗണ്‍ നീണ്ടു പോയതിനാല്‍ പരിപാടി മാറ്റിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.ഇതിനിടെയാണ് പ്രതീകാത്മക ചക്ക സദ്യ എന്ന ആശയം ഉരുത്തിരിഞ്ഞത്. വയനാട്ടിലെ ആദിവാസി ഗോത്ര ജനതയുടെ തനത് ഭക്ഷണമെന്ന നിലയിലും സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലം എന്ന നിലയിലും ചക്കക്കുള്ള പ്രാധാന്യം കണക്കിലെടുത്താണ് യാത്രയയപ്പ് വ്യത്യസ്തമാക്കാന്‍ ചക്ക സദ്യയെ തിരഞ്ഞെടുത്തത്. ചക്ക പ്രചാരകന്‍ സി.ഡി.സുനീഷിന്റെയും ചക്ക പാചക പരിശീലക ദമ്പതികളായ മനോജിന്റെയും ഷൈലയുടെയും നേതൃത്വത്തില്‍ ഒരു ചക്കയില്‍ നിന്നുള്ള പതിനഞ്ച് വിഭവങ്ങള്‍’ ഉള്‍കൊള്ളിച്ചായിരുന്നു പരിപാടി .സദ്യ കൂടാതെ ചെറുകടികള്‍ ഉള്‍പ്പെടുത്തി ചക്ക ചായ സല്‍ക്കാരവും നടത്തി. പ്രമുഖ സാമൂഹ്യ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഏച്ചോം ഗോപി മാത്രമാണ് വിശിഷ്ട വ്യക്തികളെ പ്രതിനിധീകരിച്ച് സദ്യയില്‍ പങ്കെടുത്തത്. ഫാ. ബേബി ചാലില്‍ സ്ഥലം മാറി പോയെങ്കിലും കോവിഡിന് ശേഷം അദ്ദേഹത്തിന് വിപുലമായ യാത്രയയപ്പ് നല്‍കുമെന്ന് തുടിയിലെ അംഗങ്ങള്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker