KERALABREAKING NEWSLATEST

പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളി ഗവര്‍ണര്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും തള്ളി. നിയമസഭ ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ശുപാര്‍ശ തള്ളിയത്. ആദ്യം നല്‍കിയ ശുപാര്‍ശ തള്ളിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വിശദീകരണം ഉള്‍പ്പെടെ പുതിയ ശുപാര്‍ശ നല്‍കിയിരുന്നു.

കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം പാസാക്കാനാണ് സര്‍ക്കാര്‍ ബുധാനാഴ്ച ഒരുമണിക്കൂര്‍ നിയമസഭ സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷവും പിന്തുണച്ചിരുന്നു.

Related Articles

Back to top button