മാന്നാര്‍: ഹൃദയസ്തംഭനമുണ്ടാകുമ്പോള്‍ രോഗികള്‍ക്കു നല്‍കേണ്ട പ്രഥമ ശുശ്രൂഷാ രീതിയായ കൃത്രിമ ശ്വാസോച്ഛ്വാസ പരിചരണത്തിന്റെ (സി..പി. ആര്‍.)പരിശീലന പരിപാടി മാന്നാര്‍ ഇന്നര്‍വീല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തി. ഇന്നര്‍ വീല്‍ ഗോള്‍ഡന്‍ മാന്നാറിന്റെ ഇക്കൊല്ലത്തെ പ്രധാന പദ്ധതിയാണ് സി പി ആര്‍ പരിശീലനം. മാന്നാര്‍ നായര്‍ സമാജം ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം റോട്ടറി ക്ലബ് മുന്‍ അസിസ്റ്റന്റ് ഗവര്‍ണര്‍ പ്രൊഫ. പ്രകാശ് കൈമള്‍ നിര്‍വ്വഹിച്ചു. ഗോള്‍ഡന്‍ മാന്നാറിന്റെ പ്രസിഡണ്ട് പ്രൊഫ.ഡോ. ബീന എം.കെ അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ ആയ 40 ഓളം കുട്ടികള്‍ക്ക് തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജിലെ പ്രഗല്‍ഭരായ ഡോക്ടര്‍മാരാണ് പരിശീലനം നിര്‍വഹിച്ചത്. പ്രിന്‍സിപ്പല്‍. മനോജ്. വി, CPO ഗിരീഷ്.കെ., ACPO . സരിത ഭാസ്‌ക്കര്‍, ഗോള്‍ഡന്‍ മാന്നാര്‍ സെക്രട്ടറി രശ്മി ശ്രീകുമാര്‍, വൈസ് പ്രസിഡണ്ട് ശ്രീകല എ എം , ISO ബിന്ദു മേനോന്‍ , എഡിറ്റര്‍ അപര്‍ണ്ണ ദേവ്, ജയശ്രീ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.
127 Less than a minute