LATESTFOOTBALLSPORTS

പ്രഥമ എ എഫ് സി വിമന്‍സ് ക്ലബ് ചാംപ്യന്‍ഷിപ്പിന് ഗോകുലം കേരള

കോഴിക്കോട്: അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഗോകുലം കേരള എഫ് സിയെ പ്രഥമ എ എഫ് സി വിമന്‍സ് ക്ലബ് ചാംപ്യന്‍ഷിപ്പിനു നാമനിര്‍ദേശം ചെയ്തു. കഴിഞ്ഞ സീസണില്‍ നടക്കാനിരുന്ന വിമന്‍സ് ലീഗ് കോവിഡ് കാരണം അനിശ്ചിതമായി നീട്ടിയതിനാലാണ് അവസാനം നടന്ന വിമന്‍സ് ലീഗ് ജേതാക്കളായ ഗോകുലത്തെ നാമനിര്‍ദേശം ചെയ്തത്.
ഇതോടെ പുരുഷന്‍മാരുടെയും വനിതകളുടെയും എ എഫ് സി ടൂര്ണമെന്റിലേക്ക് പ്രവേശനം നേടിയ ആദ്യ ഇന്ത്യന്‍ ക്ലബ്ബായി ഗോകുലം കേരള എഫ് സി മാറി.
ഏറ്റവും നല്ല ടീമിനെയാണ് മത്സരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും ഇതുവരെ ഇന്ത്യയിലെ ഒരു ക്ലബും എഫ്‌സി ചാംപ്യന്‍ഷിപ് വിജയിച്ചിട്ടില്ലെന്നും വനിതകളിലൂടെ ആദ്യ കിരീടം നേടാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ഗോകുലം കേരള എഫ് സി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പറഞ്ഞു.
ഇന്ത്യയില്‍ ഐ എസ് എല്‍, ഐ ലീഗ് ടീമുകളില്‍ ഗോകുലം മാത്രമേ വനിതാ ഫുട്‌ബോളില്‍ പങ്കെടുക്കുന്നുള്ളു. ക്ലബ്ബിന്റെ ആദ്യവര്‍ഷം മുതല്‍ എല്ലാ സീസണിലും ഗോകുലം വനിതാ ലീഗില്‍ കളിച്ചിട്ടുണ്ട്. എ എഫ് സി ആദ്യമായിട്ടാണ് ക്ലബ് ചാംപ്യന്‍ഷിപ്പ് നടത്തുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker