BREAKING NEWSLATESTNATIONAL

‘പ്രധാനമന്ത്രി എനിക്കായി ഒരു സംഗീത ആല്‍ബം ചെയ്യണം’; മോദിക്ക് കത്ത് എഴുതി വിദ്യാര്‍ഥി ജീവനൊടുക്കി

ഭോപ്പാല്‍: മികച്ച നര്‍ത്തകാനാകാന്‍ ആഗ്രഹിച്ചെങ്കിലും അത് സാധിച്ചില്ലെന്ന് വ്യക്തമാക്കി വിദ്യാര്‍ഥി ജീവനൊടുക്കി. തന്റെ ‘അന്ത്യാഭിലാഷം’ നടപ്പാക്കി തരണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് എഴുതിവച്ച ശേഷമാണ് മധ്യപ്രദേശിലെ ഗ്വാളിയോറില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്.
തനിക്കായി ഒരു സംഗീത ആല്‍ബം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് എഴുതിവച്ച ശേഷമാണ് 16 വയസുകാരന്‍ ജീവനൊടുക്കിയതെന്ന് മധ്യപ്രദേശ് പോലീസ് വ്യക്തമാക്കി. ഞായറാഴ്ച രാത്രിയാണ് കുട്ടി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
കുട്ടിയുടെ മൃതദേഹത്തില്‍ നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. മികച്ച നര്‍ത്തകാനാകാന്‍ ആഗ്രഹിച്ചെങ്കിലും വീട്ടില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്ന് വിദ്യാര്‍ഥി കത്തില്‍ പറയുന്നുണ്ട്. തന്റെ മരണത്തിന് ശേഷം നിര്‍മ്മിക്കുന്ന ആല്‍ബത്തിലൂടെ തന്റെ ആത്മാവിന് ശാന്തി ലഭിക്കും. ഈ അവസാന ആഗ്രഹം പ്രധാനമന്ത്രി നരേന്ദ്ര മോദി സാധ്യമാക്കി തരണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഝാന്‍സി റോഡ് പോലീസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് നയന്‍ ശര്‍മ പറഞ്ഞു.
ഗായകനായ അരിജിത് സിങ് പാട് നേപ്പാളി നര്‍ത്തകന്‍ സുശാന്ത് ഖത്രി കോറിയോഗ്രഫി ചെയ്ത് ഒരു സംഗീത വീഡിയോ പ്രധാനമന്ത്രി നിര്‍മ്മിക്കണമെന്നാണ് ആണ്‍കുട്ടി കത്തില്‍ ആവശ്യപ്പെട്ടിരുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ആണ്‍കുട്ടിയുടെ മൃതദേഹം വീടിന് സമീപത്തെ റെയില്‍വെ ട്രാക്കില്‍ നിന്നാണ് കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker