സിങ്കപ്പൂര്‍: ദ്വിരാഷ്ട്രസന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച സിങ്കപ്പൂരിലെത്തി. ബ്രൂണൈ സന്ദര്‍ശനത്തിന് ശേഷം സിങ്കപ്പൂരിലെത്തിയ പ്രധാനമന്ത്രിയെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ശില്‍പക് ആംബുലെ, ഇന്ത്യയിലെ സിങ്കപ്പൂര്‍ ഹൈക്കമ്മിഷണര്‍ സൈമണ്‍ വോങ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. രാജ്യത്തെ ഇന്ത്യന്‍ പ്രവാസികളും പ്രധാനമന്ത്രിയെ വരവേറ്റു.
സിങ്കപ്പൂര്‍ പ്രധാനമന്ത്രി ലോറന്‍സ് വോങിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം. അദ്ദേഹവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തെക്കുറിച്ച് നേതാക്കള്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ആ?ഗോള വിഷയങ്ങളിലെ കാഴ്ചപ്പാടുകളും പങ്കുവയ്ക്കും. കൂടാതെ, പ്രസിഡന്റ് തര്‍മന്‍ ഷണ്‍മുഗരത്‌നവുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
ബ്രൂണൈ സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി ബുധനാഴ്ച സിങ്കപ്പൂരിലെത്തിയത്. ഇരുരാജ്യവും നയതന്ത്രബന്ധത്തിന്റെ 40-ാം വാര്‍ഷികം ആഘോഷിക്കുകയാണെങ്കിലും ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബ്രൂണൈ സന്ദര്‍ശിക്കുന്നത്. ഇന്ത്യയുടെ ‘ആക്ട് ഈസ്റ്റ്’ നയത്തില്‍ ഇരുരാജ്യവും സുപ്രധാനപങ്കാളികളാണെന്നും തന്റെ സന്ദര്‍ശനങ്ങള്‍ ബ്രൂണൈയുമായും സിങ്കപ്പൂരുമായുമുള്ള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മോദി വ്യക്തമാക്കി.
50 Less than a minute