ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗ്രീസിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി. ഗ്രാന്‍ഡ് ക്രോസ് ഓഫ് ഓര്‍ഡര്‍ ഓഫ് ഓണര്‍ ബഹുമതി ഗ്രീക്ക് പ്രസിഡന്റ് കാറ്ററിന സാകെല്ലര്‍പോലു മോദിക്ക് സമ്മാനിച്ചു.
ബഹുമതി സ്വീകരിച്ച ശേഷംഗ്രീക്ക് പ്രസിഡന്റിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഗ്രീസിലെ ജനങ്ങള്‍ക്ക് ഇന്ത്യയോടുള്ള ആദരവാണ് ഈ ബഹുമതി തനിക്ക് സമ്മാനിച്ചതിലൂടെ വ്യക്തമാകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഏകദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രീസിലാണ്. 15-ാം ബ്രിക്‌സ് ഉച്ചകോടി നടക്കുന്ന ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഗ്രീസിലെത്തിയതായിരുന്നു അദ്ദേഹം. 40 വര്‍ഷത്തിന് ശേഷമാണ് ഒരിന്ത്യന്‍ പ്രധാനമന്ത്രി ഗ്രീസ് സന്ദര്‍ശിക്കുന്നത്. 1983-ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഇതിനുമുമ്പ് ഗ്രീസ് സന്ദര്‍ശിച്ചത്.