കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രമുഖ താരങ്ങള്‍ പ്രതിഫലം കുറയ്ക്കും. അമ്മ സംഘടനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ ഇക്കാര്യം അറിയിക്കുമെന്നും അമ്മ സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി അമ്മ സംഘടന കഴിഞ്ഞയാഴ്ച്ച കൊച്ചില്‍ യോഗം ചേര്‍ന്നിരുന്നു. യോഗങ്ങളിലെ തീരുമാനങ്ങള്‍ അംഗങ്ങളെ അറിയിച്ചുകൊണ്ടുള്ള കത്തിലാണ് പ്രതിഫലം കുറക്കാന്‍ സംഘടന തീരുമാനിച്ചതായി അറിയിക്കുന്നത്.
അതേസമയം എത്ര ശതമാനം കുറക്കണമെന്ന നിര്‍ദേശം കത്തിലില്ല. സിനിമ ചിത്രീകരണത്തിന് മുന്‍പ് താരങ്ങളും നിര്‍മ്മാതാക്കളും ധാരണയില്‍ എത്തട്ടെയെന്നാണ് അമ്മ നേതൃത്വത്തിന്റെ നിലപാട്. അതേസമയം നേരത്തെ ഈ വിഷയം സിനിമാ സംഘടനകളുമായി ചര്‍ച്ച ചെയ്യാതെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരസ്യമായി ഉന്നയിച്ചതില്‍ അമ്മയ്ക്കുള്ളില്‍ വലിയ എതിര്‍പ്പുയര്‍ന്നിരുന്നു.