തൃശൂര്‍: പ്രമുഖ ഭാഷാ പണ്ഡിതനും കേരളവര്‍മ കോളജിലെ മലയാള വിഭാഗം അധ്യാപകനുമായിരുന്ന പ്രൊഫസര്‍ പി.നാരായണ മേനോന്(83) അന്തരിച്ചു. ഗുരുവായൂര്‍ അരിയന്നൂരിലെ വീട്ടിലായിരുന്നു അന്ത്യം. മൃതശരീരം തൃശൂര്‍ മെഡിക്കല്‍ കോളജിന് കൈമാറും. അങ്കണം അവാര്‍ഡ്, സാഹിത്യ അക്കാദമി എന്‍ഡോവ്മെന്റ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.