LIFESTYLE

പ്രമേഹം വരുതിയിലാക്കാം; ഡയറ്റിൽ വിറ്റാമിൻ ബി12 അടങ്ങിയ ഭക്ഷണങ്ങൾ

പ്രമേഹം നിയന്ത്രിക്കാൻ രക്തത്തിലെ ​ഗ്ലൂക്കോസിന്റെ അളവു നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. അതിന് ആരോ​ഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നതിനൊപ്പം ഡയറ്റിൽ വിറ്റമിൻ ബി12 അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം.

വിറ്റാമിൻ ബി12 അടങ്ങിയ ഭക്ഷണങ്ങൾ

  • കേര

നിരവധി പോഷകങ്ങൾ അടങ്ങിയതാണ് കടൽ മത്സ്യമാണ് കേര. ഇതിൽ പ്രമേഹം നിയന്ത്രിക്കാൻ കഴിയുന്ന വൈറ്റമിൻ ബി12 ധാരാളമായുണ്ട്. ഒമേഗ3 ഫാറ്റി ആസിഡും അടങ്ങിയിട്ടുള്ള കേരയിൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.

  • മുട്ട

മുട്ടയിൽ പ്രോട്ടീൻ മാത്രമല്ല വൈറ്റമിൻ ബി12 വും ധാരാളമായുണ്ട്. അമിനോ ആസിഡുകളും അടങ്ങിയ മുട്ട ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

  • ചിക്കൻ ലിവർ

വൈറ്റമിൻ ബി12 ധാരാളം അടങ്ങിയ ചിക്കൻ ലിവർ പ്രമേഹം നിയന്ത്രിക്കാനും സഹായിക്കും. പ്രമേഹരോഗികൾക്ക് മികച്ച ഒരു ഭക്ഷണമാണ് ഇത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

  • ഫോർട്ടിഫൈഡ് സെറീയൽ

വൈറ്റമിൻ ബി12 ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഫോർട്ടിഫൈഡ് സെറീയലുകൾ. ഇവ ദിവസവും കഴിക്കുന്നത് വിറ്റാമിൻ ബി12 ലഭ്യതയ്ക്ക് ​ഗുണകരമാണ്.

  • ഗ്രീക്ക് യോഗർട്ട്

പ്രമേഹം നിയന്ത്രിക്കാൻ ദിവസവും ഗ്രീക്ക് യോഗർട്ട് കഴിക്കുന്നത് നല്ലതാണ്. കാർബോഹൈഡ്രേറ്റ് വളരെ കുറഞ്ഞ പാലുൽപന്നമായ ഈ സൂപ്പർഫുഡ് വൈറ്റമിൻ ബി12 നാലും സമ്പുഷ്ടമാണ്. ദിവസവും യോഗർട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രമേഹം നിയന്ത്രിച്ചു നിർത്താൻ സഹായിക്കും.

  • ന്യൂട്രീഷണൽ യീസ്റ്റ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് വ്യത്യാസപ്പെട്ടു കൊണ്ടേയിരിക്കുകയാണെങ്കിൽ ന്യൂട്രീഷണൽ യീസ്റ്റ് പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വൈറ്റമിൻ ബി12 ഇതിൽ ധാരാളം ഉണ്ടെന്നു മാത്രമല്ല സ്വാഭാവികമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കഴിയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button