BREAKINGLOCAL NEWS

‘പ്രവന്റിംഗ് ചൈല്‍ഡ് അബൂസ്’; ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ അവബോധക്ലാസ് നടത്തി

തിരുവല്ല: ‘പ്രവന്റിംഗ് ചൈല്‍ഡ് അബൂസ്’ എന്ന വിഷയത്തില്‍ പത്തനംതിട്ട ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ അവബോധക്ലാസ് നടത്തി. കുട്ടികളുടെ അവകാശങ്ങളും അവരെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങളും എന്ന വിഷയത്തില്‍ കേരള ചൈല്‍ഡ് ലൈഫ് റൈറ്റ്‌സ് കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ C.J. ആന്റണി അവൈര്‍നെസ് ക്ലാസ് നല്കി. ജില്ലയിലെ ക്രിക്കറ്റ് കളിക്കുന്ന കുട്ടികളും മാതാപിതാക്കളും ക്ലാസില്‍ പങ്കെടുത്തു.
പത്തനംതിട്ട ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.ജോസഫ് ജോര്‍ജ്ജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. അസോസിയേഷന്‍ സെക്രട്ടറി സതീഷ് ചന്ദ്രന്‍ അദ്ധ്യക്ഷനായി. ട്രഷറര്‍ അര്‍.പ്രമോദ് ഇളമണ്‍ സ്വാഗതവും ജോ: സെക്രട്ടറി രവി.R. നന്ദിയും രേഖപ്പെടുത്തി.

Related Articles

Back to top button