LATESTGULFNRITOP STORYWORLD

പ്രവാചകനെതിരായ അപകീര്‍ത്തി പരാമര്‍ശം; അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഖത്തറും കുവൈത്തും

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാവ് നുപുര്‍ ശര്‍മ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ ഖത്തറും കുവൈത്തും ഇന്ത്യന്‍ സ്ഥാനപതിമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങളാണ് പ്രതിഷേധം അറിയിച്ചത്.നുപുറിനെ പുറത്താക്കിയ ബിജെപി നടപടിയെ ഖത്തര്‍ സ്വാഗതം ചെയ്തു. സംഭവത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരസ്യമായി മാപ്പ് പറയുമെന്നും വിവാദ പരാമര്‍ശങ്ങളെ അപലപിച്ച് ഉടന്‍ പ്രസ്താവന പുറത്തിറക്കുമെന്നും പ്രതീക്ഷിക്കുന്നതായി ഖത്തര്‍ പ്രതിഷേധക്കുറിപ്പില്‍ സൂചിപ്പിച്ചു.

എന്നാല്‍ ഇത് കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായപ്രകടനമല്ലെന്നും ഇത്തരം പ്രസ്താവനകളെ കേന്ദ്ര സര്‍ക്കാര്‍ ഒരുതരത്തിലും പിന്തുണക്കുന്നില്ലെന്നും ദീപക് മിത്തല്‍ മറുപടി നല്‍കി. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടി വിവാദ പ്രസ്താവന നടത്തിയ നേതാവിനെതിരേ നടപടി എടുത്തുവെന്ന് ദീപക് മിത്തല്‍ അറിയിക്കുകയും ചെയ്തു.

ബിജെപി ദേശീയ വക്താവായിരുന്ന നുപുര്‍ ശര്‍മയാണ് വിവാദ പ്രസ്താവന നടത്തിയത്. ഇത് പിന്നീട് ഇവര്‍ പിന്‍വലിച്ചു. തന്റെ പരാമര്‍ശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ പ്രസ്താവന പിന്‍വലിക്കുകയാണെന്ന് നുപുര്‍ പറഞ്ഞു. വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ നുപുറിനെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ ഇവര്‍ പ്രസ്താവന പിന്‍വലിക്കുന്നതായി അറിയിച്ചത്. ബിജെപിയുടെ ഡല്‍ഹി ഘടകം മാധ്യമ വിഭാഗത്തിന്റെ ചുമതലയില്‍ നിന്ന് നവീന്‍ കുമാര്‍ ജിന്‍ഡലിനെയും നീക്കിയിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker