LATESTKERALA

പ്രവാസി വ്യവസായി രവി പിള്ള ഗുരുവായൂരപ്പന് സ്വര്‍ണ കിരീടം സമര്‍പ്പിച്ചു

ഗുരുവായൂര്‍ : പ്രവാസി വ്യവസായി രവി പിള്ള ഗുരുവായൂരപ്പന് സ്വര്‍ണ കിരീടം സമര്‍പ്പിച്ചു . രാവിലെ പന്തീരടി പൂജക്ക് ശേഷം എട്ടരയോടെയാണ് 725 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ കിരീടം ഭഗവാന് സോപാനപടിയില്‍ സമര്‍പ്പിച്ചത് . ഭാര്യ ജീത രവിപിള്ള ,മകന്‍ ഗണേഷ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു മകന്‍ ഗണേഷിന്റെ വിവാഹം നാളെ ഗുരുവായൂരി ല്‍ വെച്ച് നടക്കുന്നുണ്ട് അതിന്റെ മുന്നോടിയായാണ് കിരീട സമര്‍പ്പണം നടത്തിയത് . വലിയ ഒരു മരതക കല്ല് പിടിപ്പിച്ച കിരീടം മലബാര്‍ ഗോള്‍ഡ് ആണ് നിര്‍മിച്ചത്.
ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ,ദേവസ്വം ചെയര്‍ മാന്‍ അഡ്വ .കെ ബി മോഹന്‍ദാസ് , ഭരണ സമിതി അംഗങ്ങള്‍ ആയ കെ വി ഷാജി ,കെ അജിത് , അഡ്മിനി സ്‌ട്രെറ്റര്‍ ബ്രിജകുമാരി , മുന്‍ ദേവസ്വം ഹെല്‍ത് സൂപ്പര്‍വൈസര്‍ അരവിന്ദന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു . ഗുരുവായൂരിന്റെ ചരിത്രത്തില്‍ കാണാത്ത അലങ്കാരങ്ങളാണ് വിവാഹത്തിനായി ഒരുക്കിയിട്ടുള്ളത്

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker