BREAKINGKERALASPORTS
Trending

പ്രശസ്ത അത്‌ലറ്റിക്സ് കോച്ച് എസ് എസ് കൈമള്‍ അന്തരിച്ചു

പാലക്കാട്:കാലിക്കറ്റ് സര്‍വകലാശാല മുന്‍ അത് ലറ്റിക് കോച്ച് എസ്. എസ്. കൈമള്‍ (ശിവശങ്കര്‍ കൈമള്‍-82) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ വസതിയിലായിരുന്നു അന്ത്യം.
ദീര്‍ഘകാലം കാലിക്കറ്റ് സര്‍വകലാശാലയില്‍ പരിശീലകനായിരുന്നു. പി.ടി ഉഷ, മേഴ്സിക്കുട്ടന്‍, എം.ഡി വത്സമ്മ, അഞ്ജു ബോബി ജോര്‍ജ്, ബോബി അലോഷ്യസ് തുടങ്ങി നിരവധി അത്ലറ്റുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. 1970ലാണ് കാലിക്കറ്റില്‍ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. 2003ല്‍ വിരമിച്ചു. പാലക്കാട് ചുണ്ണാമ്പു തറയിലാണ് വീട്. സംസ്‌കാരം നാളെ പാലക്കാട് നടക്കും.
എസ്എസ് കൈമളിന്റെ കാലത്താണ് അത്ലറ്റിക്സില്‍ കാലിക്കറ്റ് ഏറ്റവും കൂടുതല്‍ ഇന്റര്‍യൂണിവേഴ്സിറ്റി കിരീടങ്ങള്‍ നേടിയത്. സര്‍വകലാശാല കായിക പഠനവകുപ്പ് മേധാവിയായിരുന്ന വിരമിച്ച ശേഷവും 2004, 2006, 2012, 2014 വര്‍ഷങ്ങളില്‍ സര്‍വകലാശാലാ അത്ലറ്റിക്സ്, ക്രോസ് കണ്‍ട്രി ടീമിനൊപ്പം അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് മുഖ്യപരിശീലകനായി സേവനം അനുഷ്ഠിച്ചു.

Related Articles

Back to top button