ന്യൂഡല്‍ഹി: പ്രസിദ്ധ നാടന്‍പാട്ട് ഗായിക പത്മഭൂഷണ്‍ ശാരദ സിന്‍ഹ(72) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്നാണ് മരണം. എയിംസ് ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഒക്ടടോബര്‍ 25ന് ഇവരെ എയിംസില്‍ പ്രവേശിപ്പിച്ചു. അന്ന് മുതല്‍ ഇവര്‍ ഈ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു.2017ലാണ് മള്‍ട്ടിപ്പിള്‍ മൈലോമ എന്ന അസുഖം ഇവര്‍ക്ക് സ്ഥിരീകരിച്ചത്.
മകന്‍ അന്‍ഷുമാന്‍ സിന്‍ഹ മരണവാര്‍ത്ത സ്ഥിരീകരിച്ചു. ബീഹാര്‍ കോകിലയെന്ന് അറിയപ്പെട്ടിരുന്ന ശാരദ സിന്‍ഹ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ബീഹാറിന്റെ പരമ്പരാഗത സംഗീതം ജനകീയമാക്കുന്നതില്‍ വലിയ പങ്കാണ് ഇവര്‍ വഹിച്ചിട്ടുള്ളത്. കലാരംഗത്ത് അവര്‍ നല്‍കിയ വലിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യം 2018ല്‍ അവര്‍ക്ക് പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.
നരേന്ദ്രമോദി, അമിത് ഷാ തുടങ്ങി നിരവധി പ്രമുഖര്‍ ശാരദ സിന്‍ഹയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചു.
ശാരദ സിന്‍ഹയുടെ ഭര്‍ത്താവ് ബ്രാജ് കിഷോര്‍ സിന്‍ഹ ആഴ്ച്ചകള്‍ക്ക് മുന്‍പാണ് മരിച്ചത്. തലയടിച്ചു വീണതിനെ തുടര്‍ന്നായിരുന്നു മരണം
75 Less than a minute