KERALABREAKING NEWSLATEST

പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ യോഗത്തില്‍ പങ്കെടുക്കില്ല;ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ ശോഭ സുരേന്ദ്രന്‍ 

 


തൃശൂര്‍: ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ ശോഭ സുരേന്ദ്രന്‍ വിട്ടുനില്‍ക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെയാണ് ബിജെപി സംസ്ഥാന സമിതി തൃശൂരില്‍ യോഗം ചേരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയമാണ് മുഖ്യ അജന്‍ഡ. താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ യോ?ഗത്തില്‍ പങ്കെടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് അവര്‍. ദേശീയ നേതൃത്വം ഇടപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം തഴയുന്നുവെന്നും അവര്‍ പറയുന്നു.

അതേസമയം ശോഭാ സുരേന്ദ്രനുമായി യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കി. അവര്‍ പങ്കെടുക്കാത്തതിന്റെ കാരണം അവരോട് തന്നെ ചോദിക്കണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള ശ്രമവും തുടരുകയാണ്.

Related Articles

Back to top button