BREAKINGINTERNATIONAL

പ്രായത്തില്‍ ഏറെ മുതിര്‍ന്നവര്‍ ജീവിത പങ്കാളികളായാല്‍ ഗുണങ്ങള്‍ ഏറെ; യുവതിയുടെ വെളിപ്പെടുത്തല്‍ വൈറല്‍

പ്രായത്തില്‍ ഏറെ മുതിര്‍ന്നവരെ ജീവിത പങ്കാളിയാക്കിയാല്‍ ഗുണങ്ങള്‍ ഏറെയുണ്ടെന്ന് ഓസ്‌ട്രേലിയന്‍ മോഡലിന്റെ വെളിപ്പെടുത്തല്‍. ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നിന്നുള്ള നോവ ഹത്തോണ്‍ എന്ന 29 -കാരിയാണ് സമൂഹ മാധ്യമത്തിലൂടെ ഇത്തരത്തില്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയത്. 63 -കാരനായ ജെയിംസ് ആണ് നോവയുടെ ജീവിത പങ്കാളി. അഞ്ച് വര്‍ഷമായി ഇരുവരും ഒരുമിച്ചാണ് താമസം. തന്റെ ജീവിതത്തിലേക്ക് ജെയിംസ് കടന്നു വന്നതിന് ശേഷം താന്‍ സന്തോഷം മാത്രമാണ് അനുഭവിക്കുന്നതെന്നാണ് നോവ അവകാശപ്പെടുന്നത്. തങ്ങള്‍ തമ്മിലുള്ള പ്രായ വ്യത്യാസം ഒരു വലിയ കാര്യമായി തനിക്ക് തോന്നുന്നേ യില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
എല്ലാത്തിലും ഉപരിയായി തന്റെ പങ്കാളി കുട്ടികളെ പോലെയല്ല ഒരു പുരുഷനെ പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങള്‍ തങ്ങള്‍ക്ക് എപ്പോഴും മുതല്‍ക്കൂട്ടാണെന്നും യുവതി പറയുന്നു. തന്റെ അതേ പ്രായത്തിലുള്ള വ്യക്തിയെയോ പ്രായത്തില്‍ താഴെയുള്ള വ്യക്തിയെയോ ആയിരുന്നു ഞാന്‍ ജീവിത പങ്കാളി ആക്കിയിരുന്നതെങ്കില്‍ ഒരിക്കലും തന്റെ ജീവിതം ഇത്രമാത്രം മനോഹരമാവുകയില്ലായിരുന്നു എന്നാണ് നോവയുടെ വെളിപ്പെടുത്തല്‍. തന്റെ പങ്കാളിയില്‍ നിന്നും തനിക്ക് ലഭിച്ച ഏറ്റവും വലിയ ശക്തി അറിവാണെന്നും തന്റെ ആത്മവിശ്വാസവും സ്വയം പരിപാലിക്കാനുള്ള ശേഷിയും ഇതോടെ വര്‍ദ്ധിച്ചെന്നും അവര്‍ അവകാശപ്പെട്ടു. 2024 ല്‍ ഓസ്‌ട്രേലിയയിലെ ബെസ്റ്റ് സ്ട്രീമര്‍, കണ്ടന്റ് ക്രീയേറ്റര്‍ തുടങ്ങിയ അഞ്ചോളം അവര്‍ഡുകള്‍ നോവയ്ക്ക് ലഭിച്ചിട്ടുണ്ട്.
തന്റെ വ്യക്തിത്വത്തെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ജെയിംസ് എന്നും നോവ പറയുന്നു. സമൂഹ മാധ്യമത്തിലൂടെയാണ് തങ്ങള്‍ പരിചയപ്പെട്ടതെന്നും പിന്നീട് ചാറ്റ് ചെയ്തപ്പോള്‍ കൂടുതല്‍ അടുത്തുവെന്നുമാണ് ജെയിംസ്മായുള്ള ബന്ധത്തെക്കുറിച്ച് നോവ വിശദീകരിക്കുന്നത്. തനിക്ക് ഏത് കാര്യത്തെക്കുറിച്ച് സ്വതന്ത്രമായി സംസാരിക്കാനും തന്റെ അഭിപ്രായം പങ്കുവയ്ക്കാനുള്ള ഇടം തങ്ങളുടെ ബന്ധത്തിലുണ്ടെന്നും ഓരോ തവണ സംസാരിക്കുന്തോറും തങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമായി തീരുന്നതായും നോവ അവകാശപ്പെട്ടു.

Related Articles

Back to top button