BREAKING NEWSLATESTNATIONAL

പ്രിന്‍സിപ്പല്‍ കസേരയ്ക്കായി അധ്യാപകനും അധ്യാപികയുടെ ഭര്‍ത്താവും അടിയോടടി

പാറ്റ്‌ന: പ്രിന്‍സിപ്പല്‍ സ്ഥാനത്തിന് വേണ്ടി അടികൂടി അധ്യാപകര്‍. ബിഹാറിലാണ് സംഭവം. രണ്ട് അധ്യാപകര്‍ പരസ്പരം അടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചാ വിഷയമാണ്.
ബിഹാര്‍ തലസ്ഥാനമായ പട്‌നയില്‍ ല്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള മോത്തിഹാരിയിലെ വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസില്‍ വെച്ചാണ് ഇരുവരും അടികൂടുന്നത്.
ശിവ്ശങ്കര്‍ ഗിരി എന്ന അധ്യാപകനും സഹ അധ്യാപിക റിങ്കി കുമാരിയുടെ ഭര്‍ത്താവുമാണ് പരസ്പരം അടികൂടുന്നത്. ശിവ്ശങ്കര്‍ ഗിരിയും സഹ അധ്യാപികയായ റിങ്കി കുമാരിയും ആദാപുര്‍ പ്രൈമറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ സ്ഥാനത്തിന് വേണ്ടി ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഇരുവരും പ്രിന്‍സിപ്പല്‍ സ്ഥാനത്തിന് വേണ്ടിയുള്ള വാക് തര്‍ക്കങ്ങള്‍ തുടരുന്നുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.
ആരാണ് പ്രിന്‍സിപ്പല്‍ സ്ഥാനത്തിന് വേണ്ടി കൂടുതല്‍ യോഗ്യതയുള്ളതെന്നും മുതിര്‍ന്ന അധ്യാപകന്‍ ആരാണെന്നുമുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ചൂടുപിടിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker