AUTOFOUR WHEELER

പ്രിവെയ്ല്‍ ഇലക്ട്രിക് മൂന്ന് പുതിയ ഇരുചക്ര വാഹനങ്ങള്‍ അവതരിപ്പിച്ചു

കൊച്ചി : ഇന്ത്യയിലെ വൈദ്യുത വാഹന നിര്‍മ്മാതാക്കളില്‍ മുന്‍നിരക്കാരും ഓട്ടോമോട്ടീവ് സൊലൂഷന്‍ നല്‍കുന്ന സ്റ്റാര്‍ട്ടപ്പും ആയ പ്രിവെയ്ല്‍ ഇലക്ട്രീക് പുതിയ മൂന്ന് പ്രീമിയം മോഡല്‍ സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു.
എലീറ്റ്, ഫൈനസ്, വോള്‍ഫറി എന്നിവയാണിവ. യഥാക്രമം 1,29,999 രൂപയും 99,999 രൂപയും 89,999 രൂപയുമാണ് വില. വളരെ ഭാരം കുറഞ്ഞവയാണ് ഈ മൂന്ന് സ്‌കൂട്ടറുകളും . ബാറ്ററി ഇല്ലാതെ ഇവയുടെ ഭാരം 89 കിലോഗ്രാം മാത്രമാണ്.
മൂന്ന് മോഡലുകള്‍ക്കും മൂന്ന് വര്‍ഷ വാറന്റി ലഭിക്കും. ഫൈനസ്, വൊള്‍ഫറി മോഡലുകള്‍ക്ക് 1000 വാട്ട് മോട്ടോര്‍ ലഭിച്ചപ്പോള്‍ 1000 വാട്ട്, 2000 വാട്ട് എന്നീ രണ്ട് വകഭേദങ്ങളില്‍ എലീറ്റ് ലഭിക്കും. എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ ലഭിച്ചതാണ് സ്‌കൂട്ടറുകള്‍. മൊബീല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യുന്നതിന് ബില്‍റ്റ് ഇന്‍ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ സജ്ജീകരിച്ചു. പ്രിവെയ്ല്‍ ഇലക്ട്രിക് എന്ന ഇവി സ്റ്റാര്‍ട്ട്അപ്പ് ഈ വര്‍ഷം മാര്‍ച്ചിലാണ് സ്ഥാപിച്ചത്. ഹേമന്ത് ഭട്ടാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍.
എലീറ്റ് സ്‌കൂട്ടറിന് ഇരുനൂറ് കിലോഗ്രാം വരെ ഭാരം വഹിച്ചുകൊണ്ട് മണിക്കൂറില്‍ 80 കിമീ വരെ വേഗത കൈവരിക്കാന്‍ കഴിയും.ഒരൊറ്റ് ചാര്‍ജ്ജില്‍ 110 കിലോമീറ്റര്‍ വരെ ദൂരം ഓടുന്നു. ഈ മോഡല്‍ 1000 , 2000 വാട്ട് മോട്ടോര്‍ പവറില്‍ വരുന്നതിനാല്‍ ബാറ്ററി ചാര്‍ജ് തീര്‍ന്നാല്‍ നാല് മണിക്കൂറിനകത്ത് പൂര്‍ണമായും ചാര്‍ജ് ചെയ്യാവുന്നതാണ്.
ഒറ്റ ക്ലിക്ക് ഫങ്ഷനുള്ള 55എ കണ്‍ട്രോളര്‍ ഉള്ള കണ്‍ട്രോള്‍ മോഡല്‍ വരുന്നുണ്ട്. ഇതില്‍ സവിശേഷമായ എല്‍സിഡി സ്്ക്രീന്‍ ഉണ്ട് ഇതിലൂടെ റൈഡറിന് ഇഷ്ടഗാനങ്ങര്‍ കേള്‍ക്കുന്നതിനും കൈ തോടാതെ ഫോണ്‍ വിളികള്‍ സ്വീകരിക്കാനും കഴിയും
് മണിക്കൂറില്‍ 60 കിമീ വരെ വേഗത കൈവരിക്കാന്‍ കഴിയുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് ഫൈനസ്. ഇതും ഒരൊറ്റ ചാര്‍ജ്ജില്‍ 110 കിലോമീറ്റ്രര്‍ വരെ ഓടും. ചാര്‍ജ്ജിങ്ങ് സമയം നാല് മണിക്കൂറാണ്. കൂടാതെ ബാറ്ററി മാറ്റിയിടാനുലഌസൗകര്യവുമുണ്ട്
അതുപോലെ, വൊള്‍ഫറി സ്‌കൂട്ടറിന് ഇരുനൂറ് കിലോഗ്രാം വരെ ഭാരം വഹിച്ചുകൊണ്ട് മണിക്കൂറില്‍ 50 കിമീ വരെ വേഗത കൈവരിക്കാന്‍ കഴിയും. ഈ മോഡലില്‍ ഒറ്റ ക്ലിക്ക് ഫങ്ഷനുള്ള 12 ട്യൂബ് ബ്രഷ്‌ലെസ് കണ്‍ട്രോളര്‍ ഉള്ള ഒരു കണ്‍ട്രോള്‍ മോഡലും വരുന്നുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker