LATESTFOOTBALLSPORTS

പ്രീ ക്വാര്‍ട്ടര്‍ പൊടിപൊടിക്കും ഡച്ച് പടയും റൗണ്ട് ഓഫ് 16ല്‍

ആംസ്റ്റര്‍ഡാം : യുറോ 2020 ചാമ്പ്യന്‍ഷിപ്പിന്റെ അവസാന 16 ലേക്ക് ഗ്രൂപ്പ് സിയില്‍ നിന്നും ഹോളണ്ടിന്റെ ഓറഞ്ച് പടയും യോഗ്യത നേടി. 2008നു ശേഷം ആദ്യമായാണ് ഡച്ചുകാര്‍ യുറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ ഇടംപിടിക്കുന്നത്. 2014 ലോകകപ്പില്‍ സെമിഫൈനല്‍ വരെ എത്തിയതിനുശേഷം ലഭിക്കുന്ന പ്രധാന നേട്ടം.
ഇതിനകം ഗ്രൂപ്പ് എയില്‍ നിന്ന് ഇറ്റലി, ഗ്രൂപ്പ് ബിയില്‍ നിന്ന് ബല്‍ജിയം ടീമുകളും തുടര്‍ച്ചയായ രണ്ടു വിജയങ്ങളോടെ പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നെടിയിട്ടുണ്ട് ഗ്രൂപ്പ് ഡിയില്‍ .ഇംഗ്ലണ്ട്, ഗ്രൂപ്പ് ഇയില്‍ സ്‌പെയിന്‍, മരണ ഗ്രൂപ്പില്‍ (ഗ്രൂപ്പ് എഫ് )
നിന്ന് പോര്‍ച്ചുഗല്‍, ഫ്രാന്‍സ് ,ജര്‍മ്മനി എന്നീ ടീമുകളില്‍ ഏത് ടീമായിരിക്കും റൗണ്ട് 16ല്‍ എത്തുക എന്ന സസ്‌പെന്‍സാണ് ഇനി ചുരുളഴിയുവാനുള്ളത്.
ഓസ്ട്രിയക്ക് എതിരെ നേടിയ ഏകപക്ഷീയമായ രണ്ട് ഗോള്‍ ജയത്തോടെയാണ് ഹോളണ്ട് പ്രീ ക്വാര്‍ട്ടറില്‍ എത്തിയത്. ഡച്ചുകാരുടെ 11ാം മിനിറ്റിലെ ആദ്യ ഗോള്‍ പെനാല്‍ട്ടിയിലൂടെ ഫ്രഞ്ച് ക്ലബായ ഒളിമ്പിക് ലിയോണിന്റെ ഫോര്‍വേര്‍ഡ് മെംഫിസ് ഡിപെയും, 67ാം മിനിറ്റിലെ രണ്ടാം ഗോള്‍ പിഎസ്.വി ഐന്തോവന്റെ ഡെന്‍സല്‍ ഡംഫ്രീസും വലയിലാക്കി.
12,000 ത്തോളം പേര്‍ ഇടംപിടിച്ച യോഹാന്‍ ക്രൈഫ് അരീനിയില്‍ ആതിഥേയരേക്കാള്‍ കളിയില്‍ മുന്‍തൂക്കം (59 ശതമാനം) ഓസ്ട്രിയ്ക്കായിരുന്നു എന്നാല്‍ ഗോള്‍വല ലക്ഷ്യമാക്കിയുള്ള ഷോട്ടുകളുടെ കാര്യത്തില്‍ ഡച്ചുകാര്‍ ബഹുദൂരം മുന്നില്‍ക്കടന്നു. കിട്ടിയ അഞ്ച് കോര്‍ണറുകളും ഓസ്ട്രിയക്ക് പ്രയോജനപ്പെടുത്താനായില്ല.
ഹോളണ്ടിന്റെ ഫ്‌ളൈയിംഗ് വിംഗ് ബാക്ക് ഡെന്‍സല്‍ ഡംഫ്രിയെ ഓസ്ട്രിയയുടെ ഡേവിഡ് ആല്‍ബ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നു ലഭിച്ച പെനാല്‍്ട്ടിയാണ് മെംഫിസ് ഡിപെ ഗോളാക്കിയത്. 22 കളികളില്‍ നിന്ന് ഡിപെയുടെ ഹോളണ്ടിനുവേണ്ടിയുള്ള 27 ാം ഗോളും. പിഎസ് വി ഐന്തോവന്റെ 22 കാരന്‍ ഡോണില്‍ മാലെന്റെ അസിസ്റ്റിലാണ് രണ്ടാം പകുതിയില്‍ ഡെന്‍സല്‍ ഡ്ം്ഫ്രീസിന്റെ വക രണ്ടാം ഗോള്‍ വന്നത്.
ഗ്രൂപ്പ് ഡി, ഇ, എഫ് എന്നിവയിലെ മൂന്നാം സ്ഥാനക്കാരെയാണ് പ്രീ ക്വാര്‍ട്ടറില്‍ ഹോളണ്ടിന് എതിരിടേണ്ടി വരുക.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker