BREAKINGINTERNATIONAL

‘പ്രേതബാധ’ കയറിയ പാവയെ ദത്തെടുത്തു, വിചിത്രമായ അനുഭവങ്ങളുണ്ടായെന്ന് കുടുംബം

നമ്മുടെ ലോകത്ത് ‘പ്രേതബാധ’ കയറിയത് എന്ന് വിശ്വസിക്കുന്ന അനേകം പാവകളുണ്ട്. സാങ്കേതികവിദ്യയും സാഹചര്യങ്ങളും എത്രത്തോളും പുരോ?ഗമിച്ചു എന്ന് പറഞ്ഞാലും ഇന്നും ഇതൊക്കെ വിശ്വസിക്കുന്ന ആളുകളുമുണ്ട് എന്നതാണ് രസകരം. എന്തായാലും, യുകെയിലും അങ്ങനെയൊരു പാവയുണ്ട്. യുകെയിലെ ‘മോസ്റ്റ് ഹോണ്ടഡ് ഡോള്‍’ എന്നാണ് ഇത് അറിയപ്പെടുന്നത് തന്നെ. ആനി എന്നാണ് ആ പാവയുടെ പേര്. ഇപ്പോള്‍ ഒരു കുടുംബം ഈ പാവയെ ദത്തെടുത്തിരിക്കുകയാണ്.
ദമ്പതികളായ ജെ പി കെന്നി (34), കിമ്മി ജെഫ്രി (38), അവരുടെ മക്കളായ സ്‌നോ, പെബിള്‍ എന്നിവരടങ്ങുന്ന കുടുംബമാണ് പാവയെ ദത്തെടുത്തത്. പ്രേതത്തിലും ആത്മാക്കളിലും വിശ്വസിക്കുന്ന കുടുംബമാണ് ഇവരുടേത്. അതുകൊണ്ട് തന്നെയാണ് ആനിയെ ദത്തെടുക്കാന്‍ കുടുംബം തീരുമാനിച്ചതും. അവളെ ദത്തെടുക്കുന്നതിന് മുമ്പും കുറച്ച് തവണ ആനിയെ തങ്ങള്‍ കണ്ടിട്ടുണ്ട്. ആദ്യം കാണുമ്പോള്‍ കുട്ടികള്‍ കൂടെയുണ്ടായിരുന്നില്ല, ആ പാവ മുരളുന്നുണ്ടായിരുന്നു എന്നാണ് ദമ്പതികള്‍ പറയുന്നത്.
രണ്ടാം തവണ മക്കളെയും കൂട്ടിയാണ് പോയത്. കുട്ടികള്‍ പാവയുമായി എളുപ്പത്തില്‍ കൂട്ടായി. അവര്‍ക്ക് ആനിയെ ഇഷ്ടമായി എന്നും ദമ്പതികള്‍ പറഞ്ഞു. അവളെ വീട്ടിലേക്ക് കൊണ്ടുവന്നത് മുതല്‍ വിചിത്രമായ അനുഭവങ്ങളാണ് തങ്ങള്‍ക്കുണ്ടായത് എന്നാണ് ദമ്പതികള്‍ പറയുന്നത്.
സ്വീകരണമുറിയുടെ വാതിലുകള്‍ തനിയെ അടയുകയും തുറക്കുകയും ചെയ്തു, നക്ഷത്രാകൃതിയിലുള്ള ജീവികളെപ്പോലെ ചിലത് പ്രത്യക്ഷപ്പെട്ടു ഒരുതരം നെ?ഗറ്റിവിറ്റിയുള്ള അന്തരീക്ഷം എന്നിവയൊക്കെ അനുഭവപ്പെട്ടു എന്നാണ് കുടുംബം പറയുന്നത്.
എന്തായാലും പിന്നീട് തങ്ങള്‍ക്കൊപ്പം നിര്‍ത്താതെ ആനിയെ സീക്രട്ട് റൂമിലേക്ക് മാറ്റിയെന്നും ദമ്പതികള്‍ പറയുന്നു. അതേസമയത്ത്, ഇന്നും ഇക്കാര്യങ്ങളെല്ലാം വിശ്വസിക്കുന്നവരുണ്ടോ എന്ന് ചോദിക്കുന്നവരും കുറവല്ല.

Related Articles

Back to top button