പ്രോട്ടോകോള്‍ ലംഘനാരോപണത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളിധരന് ക്ലീന്‍ ചിറ്റ്. മുരളിധരനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ വസ്തുത ഇല്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. യു.എ.ഇ എംബസിയിലെ വെല്‍ഫെയര്‍ ഒഫിസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതി തള്ളിയത്.
വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് പരാതികളില്‍ ഉന്നയിക്കപ്പെട്ടതെന്ന് വിദേശകാര്യമന്ത്രാലയം പറയുന്നു. ആരോപണത്തില്‍ സലിം മടവൂരിന്റെ അടക്കം എല്ലാ പരാതികളും മന്ത്രാലയം തള്ളി.
അബുദാബിയിലെ മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്രസഹമന്ത്രി വി മുരളീധരന് പ്രോട്ടോക്കോള്‍ ലംഘിച്ച് മഹിളാമോര്‍ച്ച നേതാവ് സ്മിതാ മേനോനെ പങ്കെടുപ്പിച്ചതില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അന്വേഷണം തുടങ്ങിയിരുന്നു. ലോക് താന്ത്രിക് യുവജനതാദള്‍ പ്രസിഡന്റ് സലീം മടവൂരാണ് പരാതി നല്‍കിയത്.