LATESTOTHERSSPORTS

പ്രൈം വോളിബോള്‍: അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിന് കിരീടം

കൊച്ചി: പ്രൈം വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞ സീസണില്‍ നഷ്ടപ്പെട്ട കിരീടം അഹമ്മദാബാദ് ഡിഫെന്‍ഡേഴ്സ് സ്വന്തമാക്കി. കടവന്ത്ര റീജ്യണല്‍ സെന്റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കലാശപോരാട്ടത്തില്‍ അഹമ്മദാബാദ് രണ്ടിനെതിരെ മൂന്നു സെറ്റുകല്‍ക്ക് ബെംഗ്ളുരു ടോര്‍പിഡോസിനെ പരാജയപ്പെടുത്തി.സ്‌കോര്‍: 15-7, 15-10, 18-20, 13-15, 15-10. ആദ്യസീസണിന്റെ ഫൈനലില്‍ ഡിഫന്‍ഡേഴ്സ് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിനോടായിരുന്നു തോറ്റത്.
ആദ്യ രണ്ടു സെറ്റുകളും നേടി 2-0 നു മുന്നില്‍ നിന്ന അഹമ്മദാബാദിനെതിരെ ബെംഗ്ളുരു ഉ്്ജ്ജ്വല തിരിച്ചുവരവാണ് നടത്തിയത്. കളി 2-2നു ബെംഗ്ളുരു ഒപ്പമെത്തിച്ചു. എന്നാല്‍ ഫോം വീണ്ടെടുത്ത അഹമ്മദാബാദ് വിജയത്തിലേക്കു മാര്‍ച്ച് ചെയ്തു. അഞ്ച് സെറ്റും എടുത്ത പോരാട്ടം പൂര്‍ത്തിയാകാന്‍ രണ്ടു മണിക്കൂറും 12 മിനിറ്റും വേണ്ടി വന്നു,
ഇരു ടീമുകളും സ്പൈക്കുകളോടെ ഒപ്പത്തിനൊപ്പമാണ് കളി തുടങ്ങിയത്. 5-5 വരെ ഒപ്പത്തിനൊപ്പം നിന്നു . എന്നാല്‍ പിന്നീട് രണ്ട് പോയിന്റ് കൂടി ചേര്‍ക്കാനെ ബെംഗ്ളുരുവിനു കഴിഞ്ഞുള്ളു. മൊയെതാസെദിയുടെ മികവ് ബംഗളൂരിവിനെ തടഞ്ഞു. അവര്‍ ലീഡുയര്‍ത്തി. മൊയെതാസെദി കരുത്തുറ്റ സ്പൈക്കില്‍ ബംഗളൂരു പിടഞ്ഞു. ഒടുവില്‍ ഈ ഇറാന്‍ താരത്തിന്റെ സെര്‍വ് ബംഗളൂരുവിന്റെ പ്രതിരോധത്തില്‍ തട്ടിത്തറിച്ചതോടെ സെറ്റ് 15-7ന് ആധികാരികമായി അഹമ്മദാബാദ് 16 മിനിറ്റില്‍ ആദ്യ സെറ്റ് സ്വന്തമാക്കി.
രണ്ടാം സെറ്റിലും മികച്ച തുടക്കമായിരുന്നു അഹമ്മദാബാദിന്. അംഗമുത്തുവിന്റെ സ്പൈക്കിന് ട്രിപ്പിള്‍ ബ്ലോക്കുമായി ബംഗളൂരു തടയിടയാന്‍ ശ്രമിച്ചെങ്കിലും അത് പുറത്തേക്കായി. പങ്കജിലൂടെ ബംഗളൂരു തിരിച്ചുവരാന്‍ ശ്രമിച്ചു. വൈശാഖിന്റെ ബ്ലോക്ക് അവരെ ഒപ്പമെത്തിച്ചു.അംഗമുത്തുവിന്റെ സ്പൈക്ക് തടഞ്ഞ് ലീഡും നേടി. കളി ഒപ്പത്തിനൊപ്പം മുന്നേറി. മുജീബിന്റെ സ്പൈക്കിന് നന്ദഗോപാലിലൂടെ അഹമ്മദബാദിന്റെ മറുപടി വന്നു. സന്തോഷിന്റെ സ്പൈക്ക് ബംഗളൂരുവിന്റെ പ്രതിരോധം ചിതറിച്ചതോടെ അഹമ്മദാബാദ് ലീഡുയര്‍ത്തി. മനോജും സന്തോഷും ചേര്‍ന്നുള്ള ബ്ലോക്കുകളും ബംഗളൂരുവിനെ തളര്‍ത്തി. ഇടയ്ക്ക് ക്യാപ്റ്റന്‍ പങ്കജിന്റെ സ്പൈക്കില്‍ ബംഗളൂരു തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും അംഗമുത്തുവിന്റെ മിന്നുന്ന നീക്കങ്ങളില്‍ പിടിച്ചുനില്‍ക്കാനായില്ല. അഹമ്മദാബാദ് 13-9ന് മുന്നേറി. ഒടുവില്‍ തകര്‍പ്പനൊരു റാലിക്കൊടുവില്‍ മുത്തുസ്വാമിയൊരുക്കിയ അവസരത്തില്‍ അംഗമുത്തു തൊടുത്തതോടെ രണ്ടാം സെറ്റ് 15-10ന് അഹമ്മദാബാദിന്റെ പേരിലായി.വേണ്ടി വന്ന സമയം 20 മിനറ്റ്
മൂന്നാം സെറ്റില്‍ തുടര്‍ച്ചയായി ആറ് പോയിന്റുകള്‍ നേടി ബംഗളൂരു മുന്നേറി. ആക്രണാത്മകമായി കളിച്ച അവര്‍ അഹമ്മദാബാദിന് ഒരു അവസരവും നല്‍കിയില്ല. സേതുവിന്റെ സൂപ്പര്‍ പോയിന്റിലൂടെ നേട്ടം വര്‍ധിപ്പിച്ചു. നന്ദയുടെ സ്പൈക്കിലൂടെയായിരുന്നു അഹമ്മദാബാദിന്റെ ആദ്യ പോയിന്റ്. പിന്നാലെ തുടര്‍ച്ചയായ മൂന്നു പോയിന്റുകളുമായി അഹമ്മദാബാദ് തിരിച്ചുവന്നു. എന്നാല്‍ മത്സരത്തില്‍ ബംഗളൂരു നിയന്ത്രണം നിലനിര്‍ത്തി. എങ്കിലും ചെറുത്തു നിന്ന അഹമ്മദാബാദ് 17-17 വരെ ഒപ്പം പിടിച്ചു. സന്തോഷിന്റെ സ്പൈക്ക് ദിശ തെറ്റിയതോടെ സെറ്റ് ബംഗളൂരുവിന്റെ കൈയിലായി. 20-18ന്റെ ത്രില്‍ നിറഞ്ഞ ജയം. മൂന്നാം സെറ്റ് പൂര്‍ത്തിയാക്കാന്‍ 29 മിനിറ്റു വേണ്ടി വന്നു.
നാലാം സെറ്റിലും ബെംഗ്ളുരു മികവ് പുലര്‍ത്തി. എന്നാല്‍ 13-13 വരെ ഒപ്പം പിടിക്കാന്‍ അഹമ്മദാബാദിനായി. അണ്‍ഫോഴ്സ്ഡ് പിഴവുകള്‍ അഹമ്മദാബാദിനു മുന്നോട്ടു നീങ്ങുന്നതിനു വിഘാതമായി . 15-13നു സെറ്റ് ബെംഗ്ളുരുവിന്. വേണ്ടി വന്നത് 23 മിനിറ്റ്. 2-2നു ഇരുടീമുകളും ഒപ്പമെതത്തിയതോടെ അവസാന സെറ്റ് ത്രില്ലറിലേക്കു നീങ്ങി. 10-7നു ലീ്ഡ് നേടിയതോടെ കളി അഹമ്മദാിനൊപ്പമായി.15-13നു സെറ്റും കിരീടവും അഹമ്മദാബാദിന്. അഞ്ചാം സെറ്റ് പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നത് 23 മിനിറ്റ്.
ഈ സീസണിലെ താരമായി അഹമ്മദാബാദിന്റെ നന്ദഗോപാല്‍ സുബ്രഹ്‌മണ്യം തെരഞ്ഞെടുക്കപ്പെട്ടു മറ്റു അവാര്‍ഡുകള്‍:
മികച്ച ലിബ്റോ രാമനാഥന്‍ രാം കുമാര്‍ (ചെന്നൈ), മികച്ച ബ്ലോക്കര്‍
ഹോസെ ആന്റോണിയോ സാന്‍ഡോവല്‍ (കാലിക്കറ്റ്), മികച്ച സെറ്റര്‍ ഉക്രപാണ്ട്യന്‍ (കാലിക്കറ്റ്) മികച്ച സ്പൈക്കര്‍ ഗുരു പ്രശാന്ത് (ഹൈദരാബാദ്)

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker