MALAYALAMENTERTAINMENT

‘പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പൊളിച്ചു പണിയണം’; സംഘടനയ്ക്ക് കത്ത് നല്‍കി സാന്ദ്ര തോമസും ഷീലു കുര്യനും

പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പൊളിച്ചു പണിയണമെന്ന് നിര്‍മ്മാതാവ് സാന്ദ്ര തോമസ്. നിലവിലെ കമ്മറ്റിക്ക് നിക്ഷിപ്ത താത്പര്യങ്ങളാണെന്ന് സാന്ദ്ര തോമസും ഷീലു കുര്യനും ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് ഇവര്‍ സംഘടനയ്ക്ക് കത്ത് നല്‍കി.

അസോസിയേഷന്‍ സിനിമ മേഖലയിലെ സ്ത്രീകളെ കളിയാക്കുന്നുവെന്നും ചിലരുടെ ഇംഗിതങ്ങള്‍ സംരംക്ഷിക്കുന്നുവെന്നും സാന്ദ്ര ആരോപിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടന പാലിച്ചത് വലിയ മൗനമെന്നും എന്നാല്‍ നിവിന്‍ പോളിക്കെതിരെ ആരോപണം വന്നപ്പോള്‍ മണിക്കൂറുകള്‍ക്കകം പത്രക്കുറിപ്പ് ഇറക്കിയെന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ അമ്മ സംഘടനയുടെ ഉപസംഘടനയാണോ എന്നും ചോദ്യവും സാന്ദ്ര തോമസ് ഉന്നയിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നടത്തിയ യോഗം പ്രഹസനം ആയിരുന്നെന്നും പറഞ്ഞു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും പവര്‍ ഗ്രൂപ്പ് ഉണ്ട്. അത് തുറന്നു പറയുന്നവര്‍ സിനിമയില്‍ ഇല്ലാതാവും. സംഘടനയില്‍നിന്ന് നടപടി സ്വീകരിച്ചാലും താനിത് തുറന്നു പറയും – സാന്ദ്ര പറഞ്ഞു.

Related Articles

Back to top button