സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.എൻ ശിവൻകുട്ടി. രണ്ട് ദിവസത്തിനുള്ളിൽ ടൈംടേബിൾ പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്കുള്ള ഇടവേള വർധിപ്പിച്ചുകൊണ്ട് തയ്യാറെടുപ്പിന് കൂടുതൽ സമയം ലഭിക്കുന്ന തരത്തിലായിരിക്കും പരീക്ഷ ടൈംടേബിൾ ക്രമീകരിക്കുക. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് ഉച്ചയോടെ ഏകദേശ ധാരണയാകുമെന്നാണ് മന്ത്രി അറിയിച്ചത്.
പ്ലസ് വൺ ഓൺലൈൻ പരീക്ഷ നടത്തുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. സുപ്രിംകോടതിയിലാണ് കേരളം ഇത് സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിച്ചത്. എഴുത്തു പരീക്ഷ നടത്താൻ അനുവദിക്കണമെന്നാണ് സർക്കാർ ആവശ്യം.