BREAKINGINTERNATIONAL

പ്ലേറ്റില്‍ നിന്നും ഞണ്ടുകളെ ജീവനോടെ കഴിക്കുന്ന യുവതിയുടെ വീഡിയോ വൈറല്‍; കണ്ണുതള്ളി സോഷ്യല്‍ മീഡിയ

ഓരോ സമൂഹത്തിനും അവരവരുടേതായ ഭക്ഷണ സംസ്‌കാരവും തനതായ വിഭവങ്ങളുമുണ്ട്. മറ്റു രാജ്യക്കാര്‍ക്ക് അവയില്‍ പലതും വിചിത്രമായി തോന്നാമെങ്കിലും ആ നാട്ടുകാരെ സംബന്ധിച്ചിടത്തോളം അത് അങ്ങനെയല്ല. സമൂഹ മാധ്യമത്തില്‍ അടുത്തിടെ വൈറലായ ഒരു വീഡിയോ വിചിത്രമായ ഒരു ഭക്ഷണ രീതിയുമായി ബന്ധപ്പെട്ടതായിരുന്നു. വീഡിയോയില്‍ ഒരു യുവതി കാഴ്ചക്കാര്‍ക്ക് ഏറെ അസ്വസ്ഥത തോന്നുന്ന വിധത്തില്‍ ജീവനുള്ള ഞണ്ടുകളെ കഴിക്കുന്ന ദൃശ്യങ്ങള്‍ ആണ് ഉള്ളത്. മോണ്‍സ്റ്റര്‍ പ്രിഡേറ്റര്‍സ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ കാഴ്ചക്കാരില്‍ ചെറുതായെങ്കിലും അസ്വസ്ഥത ഉളവാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ചൈന അടക്കം കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പാമ്പ്, നായ്ക്കള്‍, വവ്വാലുകള്‍, എലി, പുഴുക്കള്‍, വണ്ടുകള്‍ തുടങ്ങിയ ജീവികളെ ഭക്ഷിക്കുന്നത് സാധാരണമാണ്. ഇന്ത്യയിലും പല പാശ്ചാത്യ രാജ്യങ്ങളിലും ഞണ്ട് കഴിക്കുന്നതും വളരെ സാധാരണമായ കാര്യമാണ്. എന്നാല്‍, ഈ വീഡിയോയില്‍ ഏറെ വിചിത്രമായ രീതിയിലാണ് ഒരു യുവതി ഞണ്ടുകളെ കഴിക്കുന്നത്. മസാലക്കൂട്ട് കലക്കിയത് പോലെ ചുവന്ന നിറത്തിലുള്ള വെള്ളത്തില്‍ നിരവധി ഞണ്ടുകള്‍ കിടക്കുന്ന ഒരു പാത്രത്തില്‍ നിന്നും തന്റെ പ്ലേറ്റിലേക്ക് യുവതി കുറച്ച് ഞണ്ടുകളെ കോരിയിടുന്നു. ശേഷം ഏതൊരു ഭക്ഷണവും കഴിക്കുന്നത് പോലെ തികച്ചും സ്വാഭാവികമായി ആസ്വദിച്ച് കൊണ്ട് പ്ലേറ്റില്‍ നിന്നും ഏതാനും ഞണ്ടുകളെ എടുത്ത് യുവതി കഴിക്കുന്നു.
ഓരോ ഞണ്ടുകളെ എടുത്ത് യുവതി കഴിക്കുമ്പോഴും പ്ലേറ്റിലെ മറ്റ് ഞണ്ടുകള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. നിരവധി പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. ‘കാണുമ്പോള്‍ തന്നെ ഭയമാകുന്നു’ എന്നായിരുന്നു വീഡിയോയ്ക്ക് താഴെ നിറഞ്ഞ കമന്റുകളില്‍ ഭൂരിഭാഗവും. ഞണ്ടുകള്‍ പലവിധത്തില്‍ പാചകം ചെയ്ത് വിഭവമാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിക്കാറുണ്ടെങ്കിലും ഇത്തരത്തിലൊന്ന് ഇതാദ്യമായാണ് കാണുന്നതെന്ന് മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടു.

Related Articles

Back to top button