BREAKING NEWSLATESTNATIONAL

പൗരന്മാര്‍ക്ക് സുരക്ഷിതയാത്ര ഉറപ്പാക്കണം റഷ്യയോടും യുക്രൈനോടും ഇന്ത്യ

സംഘര്‍ഷ മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് സുരക്ഷിതയാത്ര ഒരുക്കണമെന്ന് റഷ്യയോടും യുക്രൈനോടും ആവശ്യപ്പെട്ട് ഇന്ത്യ. ഇന്നു കാലത്തുണ്ടായ റഷ്യന്‍ ഷെല്‍ ആക്രമണത്തില്‍ കര്‍ണാടക സ്വദേശിയും എം.ബി.ബി.എസ്. അവസാനവര്‍ഷ വിദ്യാര്‍ഥിയുമായ നവീന്‍ എസ്.ജി. കൊല്ലപ്പെട്ടിരുന്നു. ഖര്‍ക്കീവില്‍ നടന്ന ഷെല്‍ ആക്രമണത്തിലാണ് നവീന് ജീവന്‍ നഷ്ടമായത്. നവീന്റെ മരണം ഇന്ത്യന്‍സര്‍ക്കാര്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് സംഘര്‍ഷ മേഖലയില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാര്‍ക്ക് സുരക്ഷയും സുരക്ഷിതയാത്രയും ഒരുക്കണമെന്ന ആവശ്യം റഷ്യയോടും യുക്രൈനോടും ഇന്ത്യ ആവര്‍ത്തിച്ചത്. ഞായറാഴ്ച യുക്രൈന്‍, റഷ്യ അംബാസിഡര്‍മാരുമായി വെവ്വേറെ നടന്ന ചര്‍ച്ചയിലാണ് ഈ ആവശ്യം ഇന്ത്യ ആദ്യമായി ഉന്നയിച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker