ENTERTAINMENTKERALALATESTMALAYALAM

‘ഫലമുള്ള മാവിലല്ലേ കല്ലെറിയൂ’: വസ്ത്രധാരണത്തിന്റെ പേരില്‍ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ഹനാന്‍

കോളജ് യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടി വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. മീന്‍ വില്‍ക്കുന്ന ഹനാന്റെ ചിത്രം ഒരു പത്രത്തില്‍ വന്നതോടെയാണ് സംഭവം കേരളത്തില്‍ വലിയ ചര്‍ച്ചയായത്. ജീവിതവും പഠനവും മുന്നോട്ട് കൊണ്ടുപോകാന്‍ വേണ്ടിയായിരുന്നു ഹനാന്‍ മീന്‍ കച്ചവടം നടത്തിയത്.
ഹനാന്റെ ജീവിതം വലിയ ചര്‍ച്ചയായെങ്കിലും ഇതിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനവും ഉയര്‍ന്നുവന്നിരുന്നു. ഇത് സിനിമാ പ്രൊമോഷന്റെ ഭാഗമാണെന്നും മറ്റും പറഞ്ഞുകൊണ്ടുള്ള സൈബര്‍ അറ്റാക്കും ഹനാന്‍ നേരിട്ടിരുന്നു. ഇതിനിടെയാണ് ഹനാന് വാഹനാപകടം സംഭവിക്കുന്നത്. നട്ടെല്ലിന് പരിക്കേറ്റ ഹനാന്‍ കിടപ്പിലായി. ഡോക്ടര്‍മാര്‍ പോലും താന്‍ നടക്കാന്‍ 20 ശതമാനം സാധ്യത ഉള്ളു എന്ന കരുതിയതില്‍ നിന്നാണ് ഹനാന്‍ ഇന്ന് ആ വിധിയെ മാറ്റി എഴുതിയിരിക്കുകയാണ്.
ഹനാന്റെ വര്‍ക്ക് ഔട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ജിമ്മില്‍ അനായാസം വര്‍ക്ക് ഔട്ട് ചെയ്യുന്ന ഹനാന്റെ വീഡിയോയാണ് പുറത്തുവന്നത്. ഹനാന്റെ മനോബലത്തെ പ്രശംസിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയെങ്കിലും വസ്ത്രധാരണത്തിന്റെ പേരില്‍ വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കാണ് ഹനാന് നേരിടേണ്ടി വന്നത്.
ഇപ്പോള്‍ ഇതാ വിമര്‍ശകര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹനാന്‍. മോശം അഭിപ്രായം പറയുന്നവരും വിമര്‍ശിക്കുന്നവരുമാണ് തന്നെ ഇത്രയും ശക്തയായി നിര്‍ത്താന്‍ കാരണമായതെന്നും വസ്ത്രത്തിന്റെ പേരില്‍ സുഹൃത്തുക്കളോ കുടുംബക്കാരോ ഒന്നും പറയാറില്ലെന്നും ഹനാന്‍ പറഞ്ഞു.
‘കമന്റിടുന്നവരോട് ഒന്നും പറയാനില്ല. ഫലമുള്ള മാവിലല്ലേ കല്ലെറിയുക എന്ന് ചിന്തിക്കുന്ന ആളാണ് ഞാന്‍. മാര്‍ക്കറ്റില്‍ ഡിമാന്‍ഡ് ഉള്ള എന്തും നമുക്ക് വില്‍ക്കാമല്ലോ? അങ്ങനെയാണ് ഞാന്‍ ഫിഷ് സംരംഭം ആരംഭിച്ചത്. നല്ല രീതിയില്‍ ഉള്ള വസ്ത്രധാരണമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. വര്‍ക്ക്ഔട്ടില്‍ മാത്രമാണ് അങ്ങനെയൊരു വസ്ത്രധാരണം നടത്തിയത്’. ഹനാന്‍ വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker